ആക്ഷൻ പറയുമ്പോൾ ഫ്ലെക്സ് കീറും, 'നല്ല പട്ടികയെന്ന്' പ്രവർത്തകൻ; രാഹുലിന്‍റെ ബോർഡുകൾ നശിപ്പിച്ച് ഡിവൈഎഫ്ഐ

By Web TeamFirst Published Dec 22, 2023, 12:21 PM IST
Highlights

രാഹുൽ മാങ്കൂട്ടത്തലിന് അഭിവാദ്യം അർപ്പിച്ചു സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിപ്പിച്ചു. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

പത്തനംത്തിട്ട: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസുകാർ നവകേരള സദസിനോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ നശിപ്പിച്ചതിൽ കടുത്ത പ്രതിഷേധവുമായി ഡിവൈഎഫ്ഐ. അടൂരിൽ  ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തലിന് അഭിവാദ്യം അർപ്പിച്ചു സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിപ്പിച്ചു. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ആക്ഷനും കട്ടും പറഞ്ഞ് ആഘോഷമായി ഫ്ലക്സുകള്‍ വലിച്ച് കീറുന്നതും ബോര്‍ഡ് ഒടിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. അതേസമയം, ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനുള്ളിൽ കയറിയുള്ള ഡിവൈഎഫ്ഐ അക്രമത്തെ മുഖ്യമന്ത്രി തള്ളി പറഞ്ഞില്ല. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനുള്ളിൽ കയറിയുള്ള ഡിവൈഎഫ്ഐ അക്രമത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊലീസ് നോക്കിക്കോളുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Latest Videos

നവകേരള സദസിനോട് കോണ്‍ഗ്രസിന് പകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പുതിയ തലമുറ പരിപാടിയെ ഏറ്റെടുത്തു. നവകേരള സദസിനോട് അലർജി ഫീലാണ് കോൺഗ്രസിനുള്ളതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പ്രചാരണ ബോർഡുകൾ പരസ്യമായി തല്ലി തകർക്കുന്നു. നാടിന്റെ സംസ്കാരത്തിന് ചേരാത്തതാണിത്. പൊലീസിന് നേരെ മുളക് പൊടി എറിയുക, ഗോലി എറിയുക. ഇത്തരം അക്രമങ്ങൾ നടത്താനുള്ള മാനസിക അവസ്ഥ ഉണ്ടാക്കുന്ന നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത്.

നവകേരള സദസിനോട് കോൺഗ്രസ് പകയാണ്. സാമൂഹിക വിരുദ്ധ സമീപനമാണ് കോൺഗ്രസ് പ്രവര്‍ത്തകര്‍ കാണിക്കുന്നത്. പ്രചാരണ ബോർഡ് തകർത്താൽ ജനങ്ങളിലേക്ക് എത്തില്ല എന്നാണോ കരുതുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. നവകേരള സദസിനെ നാട് ഏറ്റെടുത്ത കഴിഞ്ഞു. നവകേരള സദാസ് നാളെ കഴിയും. ഇപ്പോഴും തിരുത്താൻ പ്രതിപക്ഷത്തിന് സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിട്ടിയ പരാതികൾ പരിഹരിക്കാൻ ജില്ലകളിലെ കളക്ടർമാരെ കൂടാതെ ഒരു സീനിയർ ഉദ്യോഗസ്ഥനെ കൂടി ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

രാജ്യത്തിനും മലയാളത്തിനും കടുത്ത നിരാശ! ജൂഡ് ആന്‍റണിയുടെ '2018' ഓസ്കറിൽ നിന്ന് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!