എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ കൊവിഡ് ബാധിച്ച വിദ്യാര്‍ത്ഥിക്ക് ഡിവൈഎഫ്ഐയുടെ 'സ്നേഹയാത്ര'

By Web Team  |  First Published Apr 20, 2021, 6:27 PM IST

ഒരാഴ്ച്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയൽവാസിയായ യുവാവായിരുന്നു തുടക്കത്തിൽ  സ്ക്കൂളിലെത്തിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ധേഹത്തിന് കോവിഡ് പോസിറ്റീവായി.


കോട്ടയം: കൊവിഡ് ബാധിച്ച വിദ്യാര്‍ത്ഥിക്ക് സുരക്ഷിതമായി പരീക്ഷയെഴുതാന്‍ വാഹന സൗകര്യമൊരുക്കി ഡിവൈഎഫ്ഐ. കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്ക് അടുത്ത് പാലമറ്റത്താണ് ഡിവൈഎഫ്ഐ വിദ്യാര്‍ത്ഥിയെ പരീക്ഷയ്ക്ക് എത്തിച്ചത്. 

ഒരാഴ്ച്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയൽവാസിയായ യുവാവായിരുന്നു തുടക്കത്തിൽ  സ്ക്കൂളിലെത്തിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ധേഹത്തിന് കോവിഡ് പോസിറ്റീവായി.

Latest Videos

undefined

അതേതുടർന്ന് തിങ്കളാഴ്ച്ച കുട്ടിയെ സ്ക്കൂളിലെത്തിക്കാൻ പലരേയും സമീപിച്ചെങ്കിലും, ആരും തയാറാകാതിരിക്കുകയും ചിലർ വലിയ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തതിനാൽ പരീക്ഷ എഴുതാനാവില്ലെന്ന നിരാശയിലായിരുന്നു കുട്ടിയും വീട്ടുകാരും.എന്നാൽ, കുട്ടിയെ സ്ക്കൂളിലെത്തിക്കാനുള്ള ചുമതല പാലമറ്റം യൂണിറ്റിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ  സുമിത്തും ശ്രീലാലും ഏറ്റെടുത്തു. 

കുട്ടിയുമായി അവർ കുറുമ്പനാടം സ്കൂളിലേക്ക് പോയി, പരീക്ഷ തീരുംവരെ കാത്തിരുന്ന് തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്തു - ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടരി പ്രസിഡന്‍റ് പിഎ മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

“സ്നേഹയാത്ര” DYFI ❤️ കോട്ടയം ജില്ലയിലെ DYFI ചങ്ങനാശ്ശേരി ബ്ലോക്ക് പരിധിയിൽ പെടുന്ന പാലമറ്റത്തുനിന്നും കോവിഡ് +ve ആയ...

Posted by P A Muhammad Riyas on Tuesday, 20 April 2021

ചിത്രം കടപ്പാട്- പിഎ മുഹമ്മദ് റിയാസ് എഫ്ബി പേജ് 

click me!