ഗണപതിഹോമത്തോടെ വീണ്ടും ആരംഭിച്ച് അദാനി ഗ്രൂപ്പിന്റെ ഡ്യൂട്ടി ഫ്രീ ഷോപ്പ്

By Web TeamFirst Published Jun 24, 2022, 3:16 PM IST
Highlights

2018 ൽ പൂട്ടിയ ഷോപ്പാണ് ഗണപതിഹോമത്തോടെ തുറന്ന് പ്രവർത്തനം ആരംഭിച്ചത്...

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിമാനത്താവളത്തിലെ പൂട്ടിക്കിടന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറന്നു. 2018 ൽ പൂട്ടിയ ഷോപ്പാണ് ഗണപതിഹോമത്തോടെ തുറന്ന് പ്രവർത്തനം ആരംഭിച്ചത്. മാക്സ് കമ്പനിയാണ് ഈ ഷോപ്പ് നടത്തിയിരുന്നത്. ഷോപ്പിനെതിരെ ആറ് കോടിയുടെ മദ്യക്കടത്ത് കേസ് വന്നതോടെയാണ് പൂട്ടിയത്.

യാത്രക്കാരുടെ വിവരങ്ങൾ ഉപയോഗിച്ച് മദ്യക്കടത്ത് നടത്തിയ സംഭവത്തിലാണ് സിബിഐ ഷോപ്പിനെതിരെ കേസെടുത്തത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്‌ളെമിംഗോയും അദാനി ഗ്രൂപ്പും ചേര്‍ന്നാണ് അന്താരാഷ്ട്ര നിലവാരത്തിൽ ഡ്യൂട്ടിഫ്രീ ഷോപ്പ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. 

Latest Videos

Read Also: തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; ആന്ധ്രയില്‍ നിന്നുമെത്തിച്ച 125 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

 

60-ാം ജന്മദിനത്തിൽ 60000 കോടി സംഭാവന നല്കാൻ ഗൗതം അദാനി; തുക നൽകുക സാമൂഹിക പ്രവർത്തനങ്ങൾക്കായി

ന്ത്യയിലെയും ഏഷ്യയിലെയും രണ്ടാമത്തെ വലിയ ധനികനായ ഗൗതം അദാനി, തൻറെ  60-ാം ജന്മദിനം പ്രമാണിച്ച് 60,000 കോടി രൂപ സാമൂഹിക പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി അദാനി ഫൗണ്ടേഷനാണ് സംഭാവന നൽകുക എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. 

വെള്ളിയാഴ്ച 60 വയസ്സ് തികയുന്ന അദാനി സമ്പത്തിന്റെ വലിയൊരു ഭാഗമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വെക്കുന്നത്. ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സംഭാവന ആയിരിക്കും ഇത്. 60000 കോടി രൂപ അതായത് 7.7 ബില്യൺ ഡോളർ ആണ് അദാനി നൽകുന്നത്. മാർക്ക് സക്കർബർഗ്, വാറൻ ബഫെറ്റ് തുടങ്ങിയ ആഗോള ശതകോടീശ്വരന്മാരുടെ പാത പിന്തുടർന്നാണ് ഇത്രയും വലിയ തുക സാമൂഹിക പ്രവർത്തനങ്ങൾക്കായി അദാനി സംഭാവന നൽകുന്നത്. ഏകദേശം 92 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള അദാനി ഈ വർഷം തന്റെ സമ്പത്തിൽ 15 ബില്യൺ ഡോളർ കൂടി ചേർത്തു. 

1988-ൽ ഒരു ചെറിയ അഗ്രി-ട്രേഡിംഗ് സ്ഥാപനവുമായി ആരംഭിച്ച അദാനി ഗ്രൂപ്പ് ഇപ്പോൾ കൽക്കരി വ്യാപാരം, ഖനനം, ലോജിസ്റ്റിക്‌സ്, വൈദ്യുതി ഉൽപ്പാദനം, വിതരണം എന്നിവയിലും അടുത്തിടെ ഹരിത ഊർജം, വിമാനത്താവള നിർമ്മാണം, ഡാറ്റാ സെന്ററുകൾ, സിമന്റ് എന്നീ മേഖലകളിലേക്കെല്ലാം കടന്ന് വലിയൊരു സാമ്രാജ്യമായി മാറുകയാണ്. 

click me!