'ബൈ 1 ഗെറ്റ് 1 ഫ്രീ' ഓഫറിൽ റിലയൻസ് സ്മാർട്ടിൽ തേൻ വാങ്ങി, ബിൽ നോക്കിയപ്പോൾ ഓഫറില്ല, നഷ്ടപരിഹാരം 15440 രൂപ

റിലയൻസ് സ്മാര്‍ട്ട് ഷോപ്പിൽ 2020 ഒക്ടോബർ 24-ന് വാങ്ങിയ ഹിമാലയയുടെ ഹണി ഉൽപ്പന്നം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്.

Buy 1 Get 1 Free offer but when I checked the bill there was no offer compensation of Rs 15440

കൊച്ചി: "ബൈ 1 ഗെറ്റ് 1 ഫ്രീ" ഓഫർ പ്രകാരം രണ്ട്  ഹണി ബോട്ടിലുകൾ വാങ്ങിയ ഉപഭോക്താവിനെ കബളിപ്പിച്ചുവെന്ന പരാതിയിൽ റിലയൻസ് റീട്ടെയിൽ നഷ്ട പരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എറണാകുളം വാഴക്കാലയിൽ പ്രവർത്തിക്കുന്ന റിലയൻസ് സ്മാര്‍ട്ട് ഷോപ്പിൽ 2020 ഒക്ടോബർ 24-ന് വാങ്ങിയ ഹിമാലയയുടെ ഹണി ഉൽപ്പന്നം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്.

സുഭമ്മ ഭാസി എന്ന വീട്ടമ്മ  "Buy 1 Get 1 Free" ഓഫർ പ്രകാരം രണ്ട് ബോട്ടിൽ ഹണി  വാങ്ങുകയും, പിന്നീട് ബിൽ പരിശോധിച്ചപ്പോഴാണ് ഓഫർ ലഭിച്ചില്ലെന്ന് ബോധ്യമായത്. സ്റ്റോറിൽ ചെന്ന് പരാതി നൽകിയപ്പോൾ ജീവനക്കാർ ആദ്യം സാങ്കേതിക പിഴവ് എന്ന് പറഞ്ഞെങ്കിലും പ്രശ്നം പരിഹരിക്കാതെ  അവഹേളിച്ചെന്നായിരുന്നു പരാതിക്കാരി നൽകിയ പരാതിയിൽ പറയുന്നത്.

Latest Videos

എതിർകക്ഷിയുടെ നടപടി അധാർമിക വ്യാപാര രീതിയാണെന്നും ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്നും ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് എതിർ കക്ഷികൾക്ക് ഉത്തരവ് നൽകി. അധികമായി വാങ്ങിയ രൂപ 440 ഉപഭോക്താവിന് തിരിച്ചു നൽകുകയും, മാനക്ലേശത്തിന് 10,000/- രൂപ നഷ്ടപരിഹാരവും കോടതി ചെലവായി  5,000 രൂപയും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷികൾക്ക് ഉത്തരവ് നൽകി. പരാതിക്കാരിക്ക് വേണ്ടി അഡ്വ. ടിജി ഗോപിനാഥൻ കോടതിയിൽ ഹാജരായി.

കേന്ദ്രമന്ത്രി വന്നപ്പോൾ 'മണിമുറ്റത്താവണി പന്തൽ'പാട്ട് പാടി; ആശമാർക്കെതിരെ അധിക്ഷേപവുമായി മന്ത്രി ആർ ബിന്ദു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!