Mar 22, 2025, 11:10 PM IST
ഐപിഎല്‍: മുന്നിൽ നിന്ന് കോഹ്ലി; കൊൽക്കത്തയെ തകർത്ത് ആർസിബി


ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ടോസ് നഷ്ടം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബൗളിംഗ് തിരഞ്ഞെടുത്തു.
11:10 PM
കളിയിലെ കേമനായി ക്രുനാൽ പാണ്ഡ്യ
4 ഓവറുകളിൽ 29 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകളാണ് ക്രുനാൽ പാണ്ഡ്യ സ്വന്തമാക്കിയത്. അജിങ്ക്യ രഹാനെ, വെങ്കടേഷ് അയ്യർ, റിങ്കു സിംഗ് എന്നീ നിർണായക വിക്കറ്റുകളാണ് ക്രുനാൽ വീഴ്ത്തിയത്.
10:48 PM
18-ാം സീസണിൽ വരവറിയിച്ച് ആർസിബി
കൊൽക്കത്തയ്ക്ക് എതിരെ 7 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ബെംഗളൂരു
10:40 PM
രജത് പാട്ടീദാറിനെ മടക്കിയയച്ച് വൈഭവ് അറോറ
മികച്ച കാമിയോ ഇന്നിംഗ്സ് കാഴ്ച വെച്ച ശേഷം രജത് പാട്ടീദാർ (16 പന്തിൽ 34) മടങ്ങി.
10:31 PM
കോഹ്ലിയ്ക്ക് അർധ സെഞ്ച്വറി
കൊൽക്കത്തയ്ക്ക് തലവേദനയായി കോഹ്ലി. 56 റൺസുമായി ബാറ്റിംഗ് തുടരുന്നു
10:22 PM
ഇംപാക്ടില്ലാതെ പടിക്കൽ
ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ ദേവ്ദത്ത് പടിക്കലിന് 10 പന്തിൽ 10 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ
10:16 PM
10 ഓവറിൽ മൂന്നക്കം കടന്ന് ആർസിബി
10 ഓവർ പിന്നിടുമ്പോൾ ടീം സ്കോർ 100 കടത്തി ആർസിബി ബാറ്റർമാർ. കോഹ്ലിയും (39) ദേവ്ദത്ത് പടിക്കലും (7) ക്രീസിൽ.
10:10 PM
സാൾട്ടിനെ വീഴ്ത്തി ചക്രവർത്തി
31 പന്തിൽ 56 റൺസ് നേടിയ സാൾട്ടിന്റെ വിക്കറ്റ് സ്വന്തമാക്കി വരുൺ ചക്രവർത്തി.
10:04 PM
സാൾട്ടിന് അർധ സെഞ്ച്വറി
25 പന്തിൽ അർധ സെഞ്ച്വറി തികച്ച് ഫിൽ സാൾട്ട്.
10:00 PM
പവർപ്ലേ മുതലാക്കി ആർസിബി
6 ഓവറുകൾ പൂർത്തിയാകുമ്പോൾ ആർസിബി വിക്കറ്റ് നഷ്ടം കൂടാതെ 80 റൺസ് എന്ന നിലയിലാണ്. 49 റൺസുമായി ഫിൽ സാൾട്ടും 29 റൺസുമായി കോഹ്ലിയും ക്രീസിൽ.
9:48 PM
കൊൽക്കത്തയെ കടന്നാക്രമിച്ച് സാൾട്ട്
3.4 ഓവർ പിന്നിട്ടപ്പോഴേയ്ക്കും ടീം സ്കോർ 50ൽ എത്തി.
9:16 PM
ആർസിബിയ്ക്ക് 175 റൺസ് വിജയലക്ഷ്യം
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറുകളിൽ 8 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടി. 56 റൺസ് നേടിയ നായകൻ അജിങ്ക്യ രഹാനെയാണ് ടോപ് സ്കോറർ.
9:08 PM
കൊൽക്കത്തയ്ക്ക് 6-ാം വിക്കറ്റ് നഷ്ടം
22 പന്തുകളിൽ 30 റൺസ് നേടിയ രഘുവംശി പുറത്തായി
8:51 PM
അപകടകാരിയായ ആന്ദ്രെ റസലും ക്ലീൻ ബൌൾഡ്
കൂറ്റനടിയ്ക്ക് ശ്രമിച്ച ആന്ദ്രെ റസലിനറെ (4) കുറ്റിതെറിപ്പിച്ച് സുയാഷ് ശർമ്മ ആർസിബിയ്ക്ക് മേൽക്കൈ നേടിക്കൊടുത്തു
8:48 PM
റിങ്കു സിംഗിനെ ക്ലീൻ ബൌൾഡാക്കി ക്രുനാൽ
10 പന്തിൽ 12 റൺസ് നേടിയ റിങ്കുവിന്റെ വിക്കറ്റ് ക്രുനാൽ പാണ്ഡ്യ സ്വന്തമാക്കി.
8:41 PM
കൊൽക്കത്തയ്ക്ക് നാലാം വിക്കറ്റ് നഷ്ടം
7 പന്തുകൾ നേരിട്ട വെങ്കടേഷ് അയ്യർ 6 റൺസ് നേടി പുറത്തായി. ക്രുനാൽ പാണ്ഡ്യയ്ക്കാണ് വിക്കറ്റ്.
8:30 PM
രഹാനെയും നരൈനും പുറത്ത്
മൂന്ന് പന്തുകൾക്കിടെ രഹാനെയെയും (56) നരൈനെയും (44) മടക്കി അയച്ച് ആർസിബി
8:15 PM
രഹാനെയ്ക്ക് അർധ സെഞ്ച്വറി
25 പന്തിൽ അർധ സെഞ്ച്വറി തികച്ച് നായകൻ അജിങ്ക്യ രഹാനെ
8:06 PM
കൂട്ടുകെട്ട് ഉയർത്തി രഹാനെയും നരൈനും
കൊല്‍ക്കത്ത പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 60 എന്ന നിലയിലാണ്. അജിന്‍ക്യ രഹാനെ (19 പന്തില്‍ 39), സുനില്‍ നരെയ്ന്‍ (15 പന്തില്‍ 17) എന്നിവരാണ് ക്രീസില്‍.
7:46 PM
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിംഗ് ഇലവന്‍
ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), റിങ്കു സിംഗ്, അങ്ക്കൃഷ് രഘുവംശി, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
7:46 PM
ആര്‍സിബി പ്ലേയിംഗ് ഇലവന്‍
വിരാട് കോഹ്ലി, ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), രജത് പടിധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ, ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, റാസിഖ് ദാര്‍ സലാം, സുയാഷ് ശര്‍മ, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.
7:44 PM
കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്വിന്റണ്‍ ഡി കോക്കിന്റെ (4) വിക്കറ്റാണ് നഷ്ടമാകുന്നത്. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് ക്യാച്ച്.