രമ്യ ഹരിദാസിൻ്റെ അപരൻ ഹരിദാസൻ സിഐടിയു പ്രവർത്തകൻ, ചിഹ്നം കുടം; യുആർ പ്രദീപിന് വോട്ടഭ്യർത്ഥിച്ച് പോസ്റ്റർ

By Web TeamFirst Published Oct 31, 2024, 9:03 AM IST
Highlights

തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ചേട്ടൻ പറഞ്ഞുവെന്ന് ഹരി​ദാസൻ്റെ ഭാര്യ പറയുന്നു. മകൻ സജീവ സിപിഎം പ്രവർത്തകനാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്നത് അറിയില്ലെന്നായിരുന്നു അമ്മയുടെ പ്രതികരണം. ചേലക്കരയിൽ യുആർ പ്രദീപ് തന്നെയാണ് ജയിക്കുകയെന്നും അമ്മ പറയുന്നു. 

ചേലക്കര: ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിൻ്റെ അപരനായ ഹരിദാസൻ സജീവ സിഐടിയു പ്രവർത്തകൻ. ഇടത് സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർഥിച്ച് ബോർഡ് വെച്ച ശേഷമാണ് അപരൻ ഹരിദാസൻ സ്ഥാനാർത്ഥി കുപ്പായമിട്ടത്. അപരനെ അന്വേഷിച്ച് വീട്ടിലും നാട്ടിലും എത്തിയെങ്കിലും ആളിപ്പോഴും കാണാമറയത്താണ്. കുടം ചിഹ്നത്തിലാണ് ഹരിദാസൻ മത്സരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ചേട്ടൻ പറഞ്ഞുവെന്ന് ഹരി​ദാസൻ്റെ ഭാര്യ പറയുന്നു. മകൻ സജീവ സിപിഎം പ്രവർത്തകനാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്നത് അറിയില്ലെന്നായിരുന്നു അമ്മയുടെ പ്രതികരണം. ചേലക്കരയിൽ യുആർ പ്രദീപ് തന്നെയാണ് ജയിക്കുകയെന്നും അമ്മ പറയുന്നു. എന്നാൽ ഹരിദാസൻ എന്നയാൾ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ലെന്നാണ് സിഐടിയുവിലെ സുഹൃത്തുക്കൾ പറയുന്നത്. ഹരിദാസൻ സുഹൃത്താണ്. പക്ഷേ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ലെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി.

Latest Videos

അതേസമയം, മണ്ഡലത്തിൽ എവിടേയും ​ഹരിദാസനെ കാണാനില്ലെന്നതാണ് കൗതുകമുള്ള കാര്യം. സിപിഎം സ്ഥാനാർത്ഥി യുആർ പ്രദീപിന് വോട്ടഭ്യർത്ഥിച്ചുള്ള ബോർഡിൽ മാത്രമാണ് ഹരിദാസൻ്റെ ചിത്രമുള്ളത്. അതിനിടെ, ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ അപര സ്ഥാനാർത്ഥി ഹരിദാസൻ്റെ ചിത്രമടങ്ങിയ യുആർ പ്രദീപിൻ്റെ ഫ്ളക്സ് ബോർഡ് നീക്കം ചെയ്തു. ഫ്ളക്സ് സ്ഥാപിച്ചിരുന്ന പഴയന്നൂർ കോടത്തൂരിൽ  നിന്നാണ് നീക്കിയത്. 

അതേസമയം, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിൽ വാശിയേറിയ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലാണ് ഒരോ സ്ഥാനാര്‍ത്ഥികളും. എംവി ഗോവിന്ദനും കെ സുരേന്ദ്രനും പാലക്കാട് മണ്ഡലങ്ങളിൽ ക്യാമ്പ് ചെയ്യുകയാണ്. ചേലക്കരയിൽ മൂന്ന് സ്ഥാനാർത്ഥികളുടെയും വാഹന പ്രചാരണം വാഹനപ്രചാരണം തുടരുകയാണ്.

വയനാട് ഉപതെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള സമയം പൂർത്തിയായ ശേഷം 16 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ 11 പേരാണ് ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥികളിൽ ചിഹ്നം സംബന്ധിച്ച് തർക്കം ഉണ്ടായിട്ടില്ല. സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസാണ്. രണ്ടാമത് പ്രിയങ്ക ഗാന്ധിയും മൂന്നാമത് സത്യൻ മൊകേരിയുമാണ് ഉള്ളത്.

മത്സര ചിത്രം തെളിഞ്ഞതോടെ പാലക്കാട് മണ്ഡലത്തിൽ പ്രചാരണം കൂടുതൽ ആവേശത്തിലേക്ക് നീങ്ങുകയാണ്. 10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിലുള്ളത്. ബൂത്ത് തല പ്രചാരണത്തിലാണ് ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ സി പി എം സംസ്ഥന സെക്രട്ടറി എംവി ഗോവിന്ദൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് വേണ്ടി വോട്ട് ചോദിച്ച് എഎൽഎമാർ അടക്കം കൂടുതൽ യുഡിഎഫ് നേതാക്കൾ മണ്ഡലത്തിലെത്തിയിട്ടുണ്ട്. 

സമസ്തയും ലീഗും തമ്മിലുള്ള തർക്കം പരസ്യപ്പോരിലേക്ക്; ഉമ‌ർ ഫൈസിക്ക് മറുപടി നൽകാൻ എടവണ്ണപ്പാറയിൽ ഇന്ന് പൊതുയോഗം

https://www.youtube.com/watch?v=8Dq6crYA2Do

click me!