പൂരം കാണാൻ ആയിരങ്ങളെത്തി; അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയ സംഘാടകർക്കെതിരെ കേസ്

By Web TeamFirst Published Jan 20, 2024, 1:14 PM IST
Highlights

മൂന്ന് വെടികെട്ട് കമ്മിറ്റികളിൽ നിന്നും ഓരോരുത്തരും അമ്പല കമ്മിറ്റിയിൽ നിന്നും ഒരാൾക്കെതിരെയുമാണ് ചങ്ങരംകുളം പൊലീസ്, ഇന്ത്യൻ എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസ് എടുത്തത്.  

മലപ്പുറം: അനുമതി ഇല്ലാതെ പൂരത്തിന് വെടിക്കെട്ട് നടത്തിയതിന് സംഘാടകർക്ക് എതിരെ കേസ്. മലപ്പുറം ചങ്ങരംകുളം മൂക്കുതല കണ്ണേങ്കാവ് പൂരത്തിന് നിയമാനുസൃതമായി അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് നാല് പേർക്കെതിരെയാണ്  കേസ് എടുത്തത്. വടക്കുമുറി ദേശം, കാഞ്ഞിയൂർ ദേശം, പിടവാന്നൂർ ദേശം എന്നീ മൂന്ന് ടീമുകളുടെ വെടിക്കെട്ട്‌ ആയിരുന്നു നടന്നത്. 

മറ്റു ജില്ലകളിൽ നിന്ന് അടക്കം വെടിക്കെട്ട് കാണാൻ ആയിരകണക്കിന് ആളുകളെത്തിയതോടെയാണ് അനുമതി കിട്ടാഞ്ഞിട്ടും വെടിക്കെട്ട് നടത്താൻ കമ്മറ്റി തീരുമാനിച്ചത്. മൂന്ന് വെടികെട്ട് കമ്മിറ്റികളിൽ നിന്നും ഓരോരുത്തരും അമ്പല കമ്മിറ്റിയിൽ നിന്നും ഒരാൾക്കെതിരെയുമാണ് ചങ്ങരംകുളം പൊലീസ്, ഇന്ത്യൻ എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസ് എടുത്തത്.  ഉത്സവ ദിവസം ഇവിടെ ആനയും ഇടഞ്ഞിരുന്നു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!