എംവിഡി ഉദ്യോഗസ്ഥർ കൈകാണിച്ചും നിർത്തിയില്ല; ഗുഡ്സ് വണ്ടി ഓടിച്ചത് ലൈസൻസില്ലാതെ, ഡ്രൈവർക്കും ഉടമയ്ക്കും കേസ്

By Web Team  |  First Published Nov 22, 2024, 3:34 PM IST

എംവിഡി ഉദ്യോഗസ്ഥര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ ഗുഡ്സ് വണ്ടി; ലൈസൻസില്ലാതെ വണ്ടിയോടിച്ചതിന് ഡ്രൈവര്‍ക്കും ഉടമയ്ക്കും കേസ്


ആലപ്പുഴ: ലൈസൻസില്ലാതെ ഗുഡ്സ് വാഹനം ഓടിച്ച ഡ്രൈവർക്കും വാഹന ഉടമയ്ക്കും എതിരെ കേസ്. പള്ളാത്തുരുത്തിയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ കൈകാണിച്ചിട്ട് നിര്‍ത്താതിരുന്ന തിരുവനന്തപുരത്തു നിന്നും വന്ന ഗുഡ്സ് വാഹനം പിന്തുടർന്ന് പിടികൂടി. പരിശോധനയിൽ അപകടകരമായ രീതിയിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന ഇരുമ്പ് പൈപ്പുകളും മറ്റു സാമഗ്രികളും കണ്ടെത്തി. 

തുടർന്നുള്ള പരിശോധനയിൽ ഡ്രൈവർക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയാണ് ഇത്രയും ദൂരം ഓടിച്ചു വന്നതെന്നും ഈ വാഹനത്തിന് പുക പരിശോധന സർട്ടിഫിക്കറ്റും ഇൻഷ്വറൻസും ഇല്ലെന്നും കണ്ടെത്തി. കെഎൽ 01 ct 2740 എന്ന രജിസ്ട്രേഷൻ നമ്പറോടുകൂടിയ വാഹനത്തിൽ കൊച്ചി മറൈൻ ഡ്രൈവിലേക്ക് എക്സിബിഷൻ നടത്തുന്നതിനായുള്ള സാമഗ്രികൾ ആയിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം സ്വദേശി ബൈജു എസ് എൽ ആണ് വാഹനത്തിന്റെ ഉടമ. 

Latest Videos

undefined

കാര്യവട്ടം സ്വദേശി രഞ്ജിത്ത് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. വാഹനത്തിന് 34250 രൂപ പിഴ ഈടാക്കി. കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനകളിൽ 22 കേസുകളിൽ നിന്നായി 99600 രൂപ പിഴയും ഈടാക്കി. മോട്ടോർ വാഹന വകുപ്പ് ആലപ്പുഴ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ പി വി ബിജുവും ഡ്രൈവർ ടോജോ തോമസുംആണ് പരിശോധന നടത്തിയത്. 

കത്തിയത് 8 വർഷം പഴക്കമുള്ള കെഎസ്ആർടിസി, അപകടത്തിന്റെ കാരണം കണ്ടെത്താൻ സാധിച്ചില്ലെന്ന് എംവിഡി! നഷ്ടം 14 ലക്ഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!