മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ അടുത്ത മാസം, പണം സമാഹരിക്കാനാവാതെ ദുരിതത്തിൽ യുവാവും കുടുംബവും

By Web TeamFirst Published Jan 29, 2024, 7:50 PM IST
Highlights

വെയര്‍ ഹൗസിലെ ദിവസവേതനക്കാരിയാണ് അമ്മ. വീട്ടിലെ ഏക വരുമാന മാർഗവും ഇത് തന്നെയാണ്. ആദ്യം രക്തത്തിൽ മാത്രമായിരുന്ന ക്യാൻസർ പിന്നീട് തലച്ചോറിലേക്കും നട്ടെല്ലിലേക്കും വ്യാപിച്ചു

ബാലരാമപുരം: മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായം തേടുകയാണ് തിരുവനന്തപുരം ബാലരാമപുരത്തെ ഒരു കുടുംബം. തുടർ ചികിത്സക്കായി 45 ലക്ഷം രൂപയാണ് ഈ കുടുംബത്തിന് വേണ്ടത്. മെഡിക്കൽ റെപ്രെസെൻറ്റേറ്റീവ് ആയി ജോലി ചെയ്യുന്നതിനിടയിൽ രണ്ടുവര്‍ഷം മുമ്പാണ് ഷൈൻരാജിന് അർബുദം പിടിപെടുന്നത്. 

ആദ്യം രക്തത്തിൽ മാത്രമായിരുന്നത് പിന്നീട് തലച്ചോറിലേക്കും നട്ടെല്ലിലേക്കും വ്യാപിച്ചു. തിരുവനന്തപുരം ആർ സി സിയിൽ ഒക്ടോബർ വരെ ചികിത്സയിലായിരുന്നു ഷൈൻരാജ്. വെയര്‍ ഹൗസിലെ ദിവസവേതനക്കാരിയാണ് അമ്മ. വീട്ടിലെ ഏക വരുമാന മാർഗവും ഇത് തന്നെ. വീടിന്‍റെ വാടകക്ക് മാത്രം ഈ കുടുംബത്തിന്  മാസം തോറും 5000 രൂപയാണ് വേണ്ടത്. 

Latest Videos

സ്വന്തമായുണ്ടായിരുന്ന ഭൂമി വിറ്റായിരുന്നു ആദ്യ ഘട്ട ചികിത്സ നടത്തിയത്. 60 ലക്ഷത്തോളം രൂപയാണ് ആദ്യഘട്ട ചികിത്സയ്ക്ക് ചെലവായത്. ഇനി മജ്ഞ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി മാത്രം 45 ലക്ഷം രൂപയാണ് ആവശ്യമായിട്ടുള്ളത്. അടുത്ത മാസത്തോടെ വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സക്കായി എത്തണം. എന്നാൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക സമാഹരിക്കാന്‍ ഈ കുടുംബത്തിന് ആയിട്ടില്ല. സുമനുസുകളിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!