കെജി മാരാരുടെ ജീവചരിത്രം പുറത്തിറക്കി; ശ്രീധരന്‍പിള്ള പ്രകാശനം ചെയ്തു ബ്രിട്ടാസ് ഏറ്റുവാങ്ങി

By Web Team  |  First Published Nov 2, 2021, 5:22 PM IST

ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ കെ.കെ. ബാലറാം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്.ശ്രീധരന്‍പിള്ളയാണ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു.


തിരുവനന്തപുരം: ബിജെപി (BJP) മുന്‍ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു അന്തരിച്ച മുതിര്‍ന്ന നേതാവ് കെജി മാരാരുടെ ജീവചരിത്രം (kg marar biography )പുറത്തിറക്കി. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ രചിച്ച 'കെജി മാരാര്‍ മനുഷ്യപ്പറ്റിന്റെ പര്യായം' പുസ്തകത്തിന്‍റെ  പ്രകാശന ചടങ്ങ് തിരുവനന്തപുരം പ്രസ്ക്ലബില്‍ വച്ചാണ് നടന്നത്. 

ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ കെ.കെ. ബാലറാം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്.ശ്രീധരന്‍പിള്ളയാണ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. പുസ്തകം ഏറ്റുവാങ്ങിയത് ഇടത് എംപിയായ ജോണ്‍ ബ്രിട്ടാസാണ് (John Brittas). ബിജെപി ദേശീയ വൈസ്പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി, ഗ്രന്ഥകര്‍ത്താവ് കെ.കുഞ്ഞിക്കണ്ണന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി.ശ്രീ കുമാര്‍, ഇന്ത്യാ ബുക്ക്സ് എം.ഡി ടി പി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി നേതാക്കളായ ഒ. രാജ ഗോപാല്‍, കെ.രാമന്‍പിള, പി.കെ.കൃഷ്ണദാസ്, പ്രൊഫ വി.ടി രമ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Latest Videos

കേരളത്തിലെ സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ കെജി മാരാര്‍ എന്ന് പുസ്തകം പ്രകാശനം ചെയ്ത് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള പ്രതികരിച്ചു. കെജി മാരാര്‍ രാഷ്ട്രീയ സൗഹൃദത്തിനുടമ ആയിരുന്നു എന്ന് പുസ്തകം ഏറ്റുവാങ്ങിയ ഇടത് എംപി ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.
 

click me!