തൃശൂര്‍ മാളയിൽ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ തെരുവുനായ ആക്രമണം. കുഴിക്കാട്ടിശ്ശേരി സെൻറ് മേരീസ് സ്കൂളിലെ രണ്ട് വിദ്യാർഥിനികളെയാണ് തെരുവുനായ ആക്രമിച്ചത്
തൃശൂര്‍:തൃശൂര്‍ മാളയിൽ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ തെരുവുനായ ആക്രമണം. മാള കുഴിക്കാട്ടിശ്ശേരി സെൻറ് മേരീസ് സ്കൂളിലെ രണ്ട് വിദ്യാർഥിനികളെയാണ് തെരുവുനായ ആക്രമിച്ചത്. ഓടി രക്ഷപ്പെടുന്നതിനിടയിൽ ഒരു വിദ്യാർത്ഥിക്ക് റോഡിൽ വീണു പരിക്കേറ്റു.
സ്കൂൾ ബസിൽ നിന്നും ഇറങ്ങി സ്കൂളിലേക്ക് പോകുന്ന വഴിയാണ് തെരുവുനായ മൂന്നു വിദ്യാർത്ഥികളെയും ഓടിച്ച് ആക്രമിക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനികളെ ആദ്യം പുത്തൻചറാ ഗവൺമെന്‍റ് ആശുപത്രിയിലേക്കും പിന്നീട് അവിടെ നിന്നും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം; ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു