'അത്ര ഇത്ര എന്നൊന്നുമില്ല കേട്ടോ, സന്തോഷത്തോടെ സ്വീകരിക്കുക' ഷുഹൈബിനായി മുത്തപ്പനും നാട്ടുകാര്‍ക്കൊപ്പം

കണ്ണൂരിൽ ഷുഹൈബിന്റെ ജീവൻ രക്ഷിക്കാനായി നാട്ടുകാർ ശ്രമിക്കുമ്പോൾ, മുത്തപ്പനും ചികിത്സാ സഹായം നൽകി. ചെറുപുഴയിലെ സന്തോഷാണ് മുത്തപ്പൻ തെയ്യം കെട്ടിയാടിയത്, തെയ്യം പണം കൈമാറി.

Muthappan joins the locals efforts to save Shuhaib s life

കണ്ണൂര്‍: ഷുഹൈബിന്റെ ജീവൻ രക്ഷിക്കാനുള്ള നാട്ടുകാരുടെ പരിശ്രമത്തിൽ പങ്കാളിയായി മുത്തപ്പനും. ഹൃദയസംബന്ധമായ രോഗത്താൽ അതിഗുരുതരമായ അവസ്ഥയിലാണ് പ്രാപ്പോയിലെ എജി ഷുഹൈബ്. നാട്ടുകാരുടെയും മഹല്ല് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പണം ശേഖരിക്കുന്നതിനിടയിലാണ് മുത്തപ്പൻ വെള്ളാട്ടം തൊഴുതുവരവ് മുഴുവൻ ചികിത്സാസഹായത്തിന് നൽകിയത്.

ചെറുപുഴയിലെ സന്തോഷാണ് മുത്തപ്പൻ തെയ്യം കെട്ടിയാടിയത്. മുത്തപ്പൻ തെയ്യം തന്നെയാണ് മഹല്ല് കമ്മറ്റി ഭാരവാഹികൾക്കും ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികൾക്കും പണം കൈമാറിയത്. "ഒരു പൈതലിന്റെ ജീവൻ നിലനിർത്താൻ വേണ്ടിയാണ് സേവനം. അതിലേക്കായി മുത്തപ്പന്റെ വകയും, അത്ര ഇത്ര എന്നൊന്നുമില്ല കേട്ടോ, എത്രയായാലും സന്തോഷത്തോടെ സ്വീകരിക്കുക' എന്ന് പറഞ്ഞാണ് മുത്തപ്പൻ സഹായ ധനം കൈമാറിയത്.ചെറുപുഴയിലെ വ്യാപാരിയായിരുന്ന ഷുഹൈബിൻ്റെ ചികിത്സയ്ക്ക് 30 ലക്ഷം രൂപയാണ് വേണ്ടത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Asianet News (@asianetnews)

vuukle one pixel image
click me!