തിരുവനന്തപുരത്ത് ട്രെയിൻ തട്ടി രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം, ഒരാളെ തിരിച്ചറിഞ്ഞില്ല

തിരുവനന്തപുരത്ത് ട്രെയിൻ തട്ട് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. വർക്കലയിൽ ട്രെയിൻ തട്ടി വർക്കല സുഖിൻ ലാൻഡിൽ സുഭദ്രയാണ് (54) മരിച്ചത്. ഇന്ന് വൈകിട്ട് 3.30ഓടെയാണ് ട്രെയിൻ തട്ടി അപകടമുണ്ടായത്. ചിറയിൻകീഴിൽ ട്രെയിൻ തട്ടി സ്ത്രീയെ മരിച്ച നിലയിലും കണ്ടെത്തി. ഇന്ന് വൈകിട്ട് 6.30ഓടെയാണ് സംഭവം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

woman dies after being hit by train in Varkala

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയിലും ചിറയിൻകീഴിലും ട്രെയിൻ തട്ടി രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. വർക്കലയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. വർക്കല സുഖിൻ ലാൻഡിൽ സുഭദ്രയാണ് (54) മരിച്ചത്. വര്‍ക്കല എൽഐസി ഓഫീസിലെ മുൻ സ്വീപ്പര്‍ ജീവനക്കാരിയാണ്. ഇന്ന് വൈകിട്ട് 3.30ഓടെയാണ് ട്രെയിൻ തട്ടി അപകടമുണ്ടായത്. വര്‍ക്കല ജനതാ മുക്ക് റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ചാണ് സുഭദ്രയെ ട്രെയിൻ തട്ടിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിരുവനന്തപുരം ചിറയിൻകീഴിലും സ്ത്രീയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് 6.30ഓടെയാണ് അപകടം. ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിന് സമീപമാണ് സ്ത്രീയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. 

Latest Videos

ലഗേജിൽ എന്തൊക്കെയുണ്ട്? ആവര്‍ത്തിച്ചുള്ള ചോദ്യം ഇഷ്ടപ്പെട്ടില്ല, ഒരൊറ്റ മറുപടിയിൽ യാത്രക്കാരൻ പിടിയിൽ

 

vuukle one pixel image
click me!