കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി.പശ്ചിമബംഗാൾ സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് പിടികൂടി.

Interstate worker hacked to death in Kannur; accused arrested

കണ്ണൂര്‍: കണ്ണൂർ മൊറാഴ കൂളിച്ചാലിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു. പശ്ചിമബംഗാൾ സ്വദേശി ഇസ്മയിലാണ് മരിച്ചത്. പ്രതിയായ പശ്ചിമബംഗാൾ സ്വദേശി സുജോയിയെ പൊലീസ് പിടികൂടി. വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം. ഇരുവരും കൂളിച്ചാലിലെ വാടക കെട്ടിടത്തിൽ ഒരുമിച്ച് താമസിക്കുന്നവരാണ്. ഇസ്മയിലിനെ മുറിയിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി കെട്ടിടത്തിനു മുകളിലെ ടെറസിൽ വെച്ചാണ് സുജോയ് വെട്ടിക്കൊന്നത്. ഇസ്മയിലിന്‍റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. 

Latest Videos

കത്വയിൽ നടക്കുന്നത് വൻ ഏറ്റുമുട്ടൽ, ഒളിച്ചിരിക്കുന്നത് ഏഴ് ഭീകരര്‍, കൂടുതൽ സൈനികരെ വിന്യസിച്ചു

 

vuukle one pixel image
click me!