ഇത് ആർമി ഹൗസ്; ഈ കുടുംബത്തിലെ എല്ലാവരും ആർമിക്കാർ, വീട്ടുമുറ്റത്തെ കിണറിന് പീരങ്കിയുടെ രൂപവും

By Web Team  |  First Published Aug 16, 2024, 12:37 PM IST

എട്ട് വർഷം കഴക്കൂട്ടത്തെ സൈനിക സ്കൂളിലെയും മൂന്ന് വർഷം നാഷണൽ ഡിഫൻസ് അക്കാഡമി, ഒരു വർഷം ഇന്ത്യൻ മിലിട്ടറി അക്കാഡമി എന്നിവിടങ്ങളിലെയും പഠനത്തിനും പരിശീലനത്തിനും ശേഷം 37വർഷത്തെ കമ്മീഷൻഡ് സർവീസും പൂർത്തിയാക്കിയാണ് ജയ് രാജ് കേണൽ പദവിയിൽ വിരമിച്ചത്. 


ആലപ്പുഴ: കുടുംബത്തിലെ എല്ലാവരും ആർമിക്കാരായതിനാൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ വീടായി മാറിയിരിക്കുകയാണ് ആലപ്പുഴയിലെ  ആർമി ഹൗസ്. ആലപ്പുഴ മുഹമ്മ മുട്ടത്തിപ്പറമ്പിലാണ് മുറ്റത്ത് പീരങ്കി രൂപമുള്ള ആർമി ഹൗസ്. റിട്ട. കേണലും വൈക്കം സ്വദേശിയുമായ കെബി ജയ്‌രാജ്, ഭാര്യയും ആർമി സ്കൂളിലെ മുൻ അദ്ധ്യാപികയുമായ ചാന്ദിനി, ഏകമകൻ മേജർ ജിക്കി ജയ്‌രാജ് എന്നിവരാണ് വീട്ടിലെ ആർമിക്കാർ. 

എട്ട് വർഷം കഴക്കൂട്ടത്തെ സൈനിക സ്കൂളിലെയും മൂന്ന് വർഷം നാഷണൽ ഡിഫൻസ് അക്കാഡമി, ഒരു വർഷം ഇന്ത്യൻ മിലിട്ടറി അക്കാഡമി എന്നിവിടങ്ങളിലെയും പഠനത്തിനും പരിശീലനത്തിനും ശേഷം 37വർഷത്തെ കമ്മീഷൻഡ് സർവീസും പൂർത്തിയാക്കിയാണ് ജയ് രാജ് കേണൽ പദവിയിൽ വിരമിച്ചത്. കാർഗിൽ യുദ്ധമടക്കം വിവിധഘട്ടങ്ങളിൽ മരണത്തെ മുഖാമുഖം കണ്ട ഓർമ്മകൾ ഇന്നും ജയ് രാജിന്റെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. 

Latest Videos

undefined

ഏറെക്കാലവും യുദ്ധമുഖത്തായിരുന്ന ഓർമ്മകൾ നിലനിർത്തുന്നതിന് വീട്ടുമുറ്റത്തെ കിണർ പീരങ്കിയുടെ രൂപത്തിലാണ് പണിതത്. ഈ പീരങ്കി മാതൃക ആളുകൾ കൗതുകത്തോടെ നോക്കും. മകൻ ജിക്കി ആർമിയിലെ ഇലക്ട്രോണിക് ആൻഡ് മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ ലെഫ്റ്റനൻ്റായി സർവീസിൽ പ്രവേശിച്ചത് 2015 ലാണ്. ജയ് രാജിന്റെ പിതാവ് പരേതനായ ഭാസ്ക്കരൻപിള്ള രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിച്ചിരുന്നു. 

ഷിരൂര്‍ ദൗത്യം; വീണ്ടും ലോഹഭാഗങ്ങള്‍ കണ്ടെത്തി, ഡ്രെഡ്ജര്‍ എത്തിക്കാൻ വൈകും, ഒരാഴ്ചയെടുക്കുമെന്ന് കമ്പനി എംഡി

 

 

click me!