ഏതാനും മാസങ്ങളായി, ചിന്നക്കനാല്‍ ശാന്തന്‍പാറ പഞ്ചായത്തുകളില്‍ അരികൊമ്പനും ചക്കകൊമ്പനും മുറിവാലനും നാശം വിതയ്ക്കുന്നത് പതിവാണ്. അരികൊമ്പന്‍ എല്ലാ ദിവസവും ജനവാസ മേഖലയിലേയ്ക്ക് എത്താറുണ്ട്.
മൂന്നാർ: കാട്ടാനകളായ അരികൊമ്പനും, ചക്കകൊമ്പനും പടയപ്പയും ജനവാസ മേഖലയില്‍ ഇറങ്ങി തുടങ്ങിയതോടെ ആശങ്കയിലാണ് ഇടുക്കിയിലെ തോട്ടം മേഖല. പകലും ഒറ്റയാന്‍മാര്‍ ഇറങ്ങുന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ് കഴിയുന്നത്. ചിന്നക്കനാല്‍ ബിഎല്‍ റാമില്‍, അരികൊമ്പനും, ചക്കകൊമ്പനും മണിക്കൂറുകളോളമാണ് നിലയുറപ്പിച്ചത്. അതിനിടെ, മൂന്നാര്‍ നെയ്മക്കാടില്‍ പടയപ്പ, കെഎസ്ആര്‍ടിസി ബസിന് നേരെയും ആക്രമണം നടത്തി.
നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു, സൈഡ് ഗ്ലാസ് പൊട്ടിച്ചു; മൂന്നാറില്‍ പടയപ്പയുടെ പരാക്രമം
undefined
ഏതാനും മാസങ്ങളായി, ചിന്നക്കനാല്‍ ശാന്തന്‍പാറ പഞ്ചായത്തുകളില്‍ അരികൊമ്പനും ചക്കകൊമ്പനും മുറിവാലനും നാശം വിതയ്ക്കുന്നത് പതിവാണ്. അരികൊമ്പന്‍ എല്ലാ ദിവസവും ജനവാസ മേഖലയിലേയ്ക്ക് എത്താറുണ്ട്. പകലും ആനകള്‍ എത്തിതുടങ്ങിയതോടെ, കാര്‍ഷിക ജോലികള്‍ പോലും നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യമാണുള്ളത്. ബിഎല്‍ റാമില്‍ എത്തിയ ഒറ്റയാന്‍മാരെ, ബഹളം വെച്ചാണ്, നാട്ടുകാര്‍ ജനവാസ മേഖലയില്‍ നിന്നും ഓടിച്ചത്.
അരിക്കൊമ്പനെ കൂട്ടിലാക്കും; നടപടികള്‍ വേഗത്തിലാക്കി വനംവകുപ്പ്, മരങ്ങള്‍ മുറിച്ച് തുടങ്ങി
അതിനിടെ, ആക്രമണവുമായി പടയപ്പയും രംഗത്തെത്തി. രാവിലെ, ആറരയോടെ കെഎസ്ആര്‍ടിസി ബസിന് നേരെ പടയപ്പ ആക്രമണം നടത്തി. ആക്രമണത്തിൽ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്തു. ആക്രമണം നടക്കുമ്പോള്‍ ബസില്‍ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. കഴിഞ്ഞ ദിവസവും, നെയ്മക്കാടില്‍ വെച്ച്, പടയപ്പ കെഎസ്ആര്‍ടിസിക്കു നേരെ ആക്രമണം നടത്തിയിരുന്നു.