തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന 5 പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

By Web Team  |  First Published Dec 23, 2024, 9:08 PM IST

കാറിൽ ഉണ്ടായിരുന്ന നെടുമങ്ങാട് സ്വദേശികളായ അഞ്ച് പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മുൻവശത്ത് തീ പടരുന്നത് കണ്ടപ്പോൾ തന്നെ ഡ്രൈവർ കാർ നിർത്തി എല്ലാവരും ഇറങ്ങുകയായിരുന്നു.


തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന നെടുമങ്ങാട് സ്വദേശികളായ അഞ്ച് പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മുൻവശത്ത് തീ പടരുന്നത് കണ്ടപ്പോൾ തന്നെ ഡ്രൈവർ കാർ റോഡിന് സമീപത്തായി നിർത്തി എല്ലാവരും ഇറങ്ങുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഫയർഫോഴ്സും, പൊലീസും, നാട്ടുകാരും ചേർന്ന് തീ അണച്ചു.

Also Read: ലോറിയ്ക്ക് പിന്നിൽ സ്‌കൂട്ടറിടിച്ചു; പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!