ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ പതിനാല് വയസുകാരൻ മുങ്ങിമരിച്ചു

By Web Team  |  First Published Nov 11, 2023, 3:24 PM IST

നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്


കൊച്ചി: ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലുവ എസ് എൻ ഡി പി സ്കൂൾ വിദ്യാർത്ഥി മിഷാലാണ് മരിച്ചത്. 14 വയസായിരുന്നു. ആലുവ കുന്നത്തേരി എടശേരി വീട്ടിൽ ഷാഫിയുടെ മകനാണ്. ഇന്ന് ഉച്ചയ്ക്കാണ് ആലുവ പുഴയിൽ മിഷാൽ കുളിക്കാനിറങ്ങിയത്. നാല് സുഹൃത്തുക്കളും മിഷാലിനൊപ്പം ഉണ്ടായിരുന്നു. പുഴയിൽ മുങ്ങിത്താഴ്ന്ന മിഷാലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അതിനിടെ മലപ്പുറത്ത് ചന്തക്കുന്ന് യുപി സ്കൂളിന് സമീപം സ്കൂട്ടർ യാത്രികയായ ഗർഭിണി ലോറിക്കടിയിൽപെട്ട് മരിച്ചു. ചന്തക്കുന്ന് യുപി സ്കൂളിന് സമീപത്തായിരുന്നു അപകടം. പ്രിജി (31) ആണ് മരിച്ചത്. ഭർത്താവ് സുജീഷിനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്നു. ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. പ്രിജി ലോറിക്കടിയിലേക്ക് വീണു. സുജീഷിന് കാര്യമായ അപകടം സംഭവിച്ചില്ല. ഗുരുതരമായി പരിക്കേറ്റ പ്രിജിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.  മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!