അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് ഓണ്‍ലൈന്‍ ബുക്കിംഗ് എന്ന് മുതല്‍? മറുപടിയുമായി വനംവകുപ്പ്

By Web TeamFirst Published Jan 10, 2024, 10:15 PM IST
Highlights

അഗസ്ത്യാര്‍കൂടം സീസണല്‍ ട്രെക്കിംഗ് ജനുവരി 24 മുതല്‍ മാര്‍ച്ച് രണ്ടാം തീയതി വരെയാണ് നടക്കുന്നത്.

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് സീസണ്‍ 2024ന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വനംവകുപ്പ്. ഓണ്‍ലൈന്‍ സംവിധാനം ക്രമീകരിക്കുന്ന മുറയ്ക്ക് വനംവകുപ്പിന്റെ വെബ്സൈറ്റിലൂടെ ബുക്കിംഗ് തീയതിയും സമയവും അറിയിക്കുമെന്ന് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. 

ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണല്‍ ട്രെക്കിംഗ് ജനുവരി 24 മുതല്‍ മാര്‍ച്ച് രണ്ടാം തീയതി വരെയാണ് നടക്കുന്നത്. ഒരു ദിവസം പരമാവധി 100 പേര്‍ക്ക് മാത്രമേ ട്രെക്കിംഗ് അനുവദിക്കൂ. ഒരു ദിവസം 70 പേര്‍ എന്ന കണക്കിലായിരിക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍. ദിവസം 30 പേരില്‍ കൂടാതെ ഓഫ്ലൈന്‍ ബുക്കിംഗ് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുവദിക്കാം. ഓഫ് ലൈന്‍ ബുക്കിംഗ്, ട്രെക്കിംഗ് തീയതിക്ക് ഒരു ദിവസം മുന്‍പ് മാത്രമേ നടത്താന്‍ സാധിക്കൂ. ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്മെന്റ് ചാര്‍ജ് അടക്കം 2500 രൂപയാണ് ട്രെക്കിംഗ് ഫീസ്. 

Latest Videos

ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഫോട്ടോയും, സര്‍ക്കാര്‍ അംഗീകരിച്ച ഐഡി ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്. 14 വയസു മുതല്‍ 18 വയസു വരെയുള്ളവര്‍ക്ക് രക്ഷാകര്‍ത്താവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി പത്രത്തോടൊപ്പമോ മാത്രമാണ് യാത്ര അനുവദിക്കൂ. ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ട്രെക്കിംഗ് ആരംഭിക്കുന്നതിന് മുന്‍പായി ഹാജരാക്കണം. ഫസ്റ്റ് എയിഡ് കിറ്റ്, അപകട ഇന്‍ഷൂറന്‍സ് എന്നിവ ട്രെക്കിംഗിന് വരുന്നവര്‍ ഉറപ്പുവരുത്തണം. പ്രതികൂല കാലാവസ്ഥ, വന്യജീവി ആക്രമണ സാധ്യത എന്നിവയുണ്ടെങ്കില്‍ ഏത് സമയത്തും ട്രെക്കിംഗ് നിര്‍ത്തി വയ്ക്കുമെന്നും വനംവകുപ്പ് അറിയിച്ചു. 

വിശദ വിവരങ്ങള്‍ക്ക്: വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, തിരുവനന്തപുരം: 0471-2360762.

'കുഞ്ഞിനെ കൊന്നിട്ടില്ല', ഉറങ്ങിയെഴുന്നേറ്റപ്പോൾ മരിച്ച നിലയിലെന്ന് സുചനയുടെ മൊഴി, ഭർത്താവിനെ ചോദ്യം ചെയ്യും 

 

click me!