കോട്ടയം കൊടുങ്ങൂരിന് സമീപം 17ാംമൈലിൽ ബസുകൾ കൂട്ടിയിടിച്ചു അപകടം. സ്വകാര്യ ബസ് മഴയത് തെന്നിമാറി മതിലിൽ ഇടിച്ചശേഷം കെഎസ്ആര്‍ടിസി ബസിലിടിച്ചു. പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.
കോട്ടയം:കോട്ടയം കൊടുങ്ങൂരിന് സമീപം പതിനേഴാംമൈലിൽ ബസുകൾ കൂട്ടിയിടിച്ചു അപകടം.മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് മഴയത് തെന്നിമാറി മതിലിൽ ഇടിച്ചതിനുശേഷം കെഎസ്ആര്‍ടിസി ബസിലിടിച്ചത്. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കെഎസ്ആര്‍ടിസി ബസിന്റെ പിന്നിൽ ഇടിച്ചതു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
മുണ്ടക്കയം ഭാഗത്തേക്ക് പോവുകയിരുന്ന സ്വകാര്യ ബസ് പതിനേഴാം മൈലിലെ വളവ് തിരുയുന്നതിനായി വേഗത കുറച്ചപ്പോള്‍ റോഡിൽ നിന്ന് തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ബസിന്റെ പിൻഭാഗം വെട്ടിതിരിഞ്ഞ് എതിര്‍ഭാഗത്ത് നിന്നും വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുൻഭാഗത്തും ഇടിച്ചു.
undefined
സ്വകാര്യ ബസ് ഇടിച്ചത് കണ്ട് പെട്ടെന്ന് കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയപ്പോഴാണ് പിന്നില്‍ വരുകയായിരുന്ന ബൈക്ക് ബസിലിടിച്ചത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് റോഡിൽ വെള്ളം നിറഞ്ഞിരുന്നു. റോഡിൽ നിന്ന് സ്വകാര്യ ബസ് തെന്നി നീങ്ങുന്നതും ഇടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
കോട്ടയം കൊടുങ്ങൂരിന് സമീപമുണ്ടായ ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യം: