ഭാര്യയെയും 10 വയസുകാരനായ മകനെയും കുത്തി പരിക്കേൽപിച്ച് യുവാവ്; പരിക്കേറ്റവര്‍ ആശുപത്രിയില്‍

By Web Team  |  First Published Aug 6, 2024, 10:32 AM IST

ആക്രമിച്ച ഉമേഷ് തന്നെയാണ് കുത്തേറ്റ അഞ്ജനയെയും മകനെയും ആശുപത്രിയിലെത്തിച്ചത്. ഉമേഷിനെ മെഡിക്കൽ കൊളജ് പൊലീസ് ആശുപത്രിയിൽ തടഞ്ഞു വച്ചു. 

A young man stabbed his wife and 10-year-old son and injured him trivandrum

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂട് അമ്മയെയും പത്ത് വയസ്സുകാരനായ മകനെയും കുത്തിപ്പരിക്കേൽപിച്ച് പിതാവ്. പോങ്ങുംമൂട് ബാബുജി നഗർ സ്വദേശിനി അഞ്ചന (39) മകൻ ആര്യൻ (10) എന്നിവർക്കാണ് കുത്തേറ്റത്. അഞ്ജനയുടെ ഭർത്താവ് ഉമേഷ് ആണ് കുത്തിയത്. കുടുംബ പ്രശ്നമാണ് കത്തികുത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ആക്രമിച്ച ഉമേഷ് തന്നെയാണ് കുത്തേറ്റ അഞ്ജനയെയും മകനെയും ആശുപത്രിയിലെത്തിച്ചത്. ഉമേഷിനെ മെഡിക്കൽ കൊളജ് പൊലീസ് ആശുപത്രിയിൽ തടഞ്ഞു വച്ചു. കുത്തേറ്റവരുടെ പരിക്കുകൾ ഗുരുതരമല്ല.

 

Latest Videos

 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image