കിഴിശ്ശേരിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച യുവാവ് മരിച്ചു; അപകടം കൊലപാതകമെന്ന് പൊലീസ്, പ്രതിയ പിടികൂടി

കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗുൽസാറിനെ അറസ്റ്റ് ചെയ്തു. 

A young man died after being hit by a goods auto in Kizhissery; Police have ruled the accident a murder, and the suspect has been arrested

മലപ്പുറം: കിഴിശ്ശേരിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. അസം സ്വദേശി അഹദുൽ ഇസ്‌ലാമാണ് മരിച്ചത്. അതേസമയം, വാഹനാപകടം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗുൽസാറിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായി നാട്ടുകാർ പറഞ്ഞു. പിന്നീട് വാഹനം ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. 

ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഷിബിലയെ കൊലപ്പെടുത്തിയ യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിൽ;കടയുടെ മറവിൽ ലഹരി വിൽപന

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
vuukle one pixel image
click me!