ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന ടീമുകളെ പ്രവചിച്ച് ഡിവിലിയേഴ്സും സെവാഗും, ചെന്നൈക്കും രാജസ്ഥാനും സാധ്യതയില്ല

പഞ്ചാബ്, മുംബൈ, ഹൈദരാബാദ്, ഗുജറാത്ത് ടീമുകൾ പ്ലേ ഓഫിലെത്തുമെന്ന് ആഡം ഗിൽക്രിസ്റ്റ് പ്രവചിക്കുമ്പോൾ ഹർഷ ഭോഗ്‍ലെ ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത, ബെംഗളൂരു ടീമുകളേയാണ് തെരഞ്ഞെടുത്തത്.

AB De Villiers and Virendar Sehwag Names Top 4 Teams for IPL 2025 Playoffs

ചെന്നൈ:ചെന്നെ സൂപ്പ‍ർ കിംഗ്സ് പ്ലേ ഓഫിലേക്ക് മുന്നേറില്ലെന്ന് മുൻതാരം എബി ഡിവിലിയേഴ്സും വിരേന്ദർ സെവാഗും. ഇവർക്കൊപ്പം ഗിൽക്രിസ്റ്റ്, ഹർഷ ഭോഗ്‍ലേ തുടങ്ങിയവരും പ്ലേഓഫിലെത്തുന്ന ടീമുകളെ പ്രവചിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരെ അമ്പരപ്പിച്ചാണ് എ ബി ഡിവിലിയേഴ്സ് ഐപിഎൽ പതിനെട്ടാം സീസണിൽ പ്ലേ ഓഫിലെത്തുന്ന ടീമുകളെ പ്രവചിച്ചത്. ശക്തമായ താരനിരയുണ്ടെങ്കിലും സി എസ് കെയ്ക്ക് പ്ലേ ഓഫിൽ എത്താൻ കഴിയില്ലെന്ന് ഡിവിലിയേഴ്സിന്‍റെ പ്രവചനം.

നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് തന്‍റെ മുൻ ടീമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകൾ പ്ലേ ഓഫിലെത്തുമെന്നും ഡിവിലിയേഴ്സ് പറഞ്ഞു. എന്നാല്‍ പ്ലേ ഓഫിലെത്തുന്ന ടീമുകളില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ ഒഴിവാക്കിയ വീരേന്ദർ സെവാഗ്, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്സ്, ലക്നൗ സൂപ്പർ ജയന്‍റ്സ് ടീമുകൾ പ്ലേ ഓഫിലെത്തുമെന്ന് പ്രവചിക്കുന്നു.

Latest Videos

ഐപിഎല്‍ ഉദ്ഘാടനപ്പോരാട്ടത്തിന് മഴ ഭീഷണി, ജയിച്ചു തുടങ്ങാൻ കൊല്‍ക്കത്തയും ആര്‍സിബിയും

പഞ്ചാബ്, മുംബൈ, ഹൈദരാബാദ്, ഗുജറാത്ത് ടീമുകൾ പ്ലേ ഓഫിലെത്തുമെന്ന് ആഡം ഗിൽക്രിസ്റ്റ് പ്രവചിക്കുമ്പോൾ ഹർഷ ഭോഗ്‍ലെ ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത, ബെംഗളൂരു ടീമുകളേയാണ് തെരഞ്ഞെടുത്തത്. ഷോൺ പൊള്ളോക്ക് മുംബൈ, ചെന്നൈ, ഹൈദരാബാദ്, പഞ്ചാബ് ടീമുകളെ പിന്തുണയ്ക്കുന്നു.

ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്. പഞ്ചാബ് ടീമുകൾ പ്ലേ ഓഫിലെത്തുമെന്ന് സൈമൺ ഡൂൾ പ്രവചിക്കുമ്പോൾ മൈക്കൽ വോൺ ഗുജറാത്ത്, മുംബൈ, കൊൽക്കത്ത, പഞ്ചാബ് ടീമുകൾക്കൊപ്പമാണ്. ബെംഗളൂരു ഹൈദരാബാദ്, ഡൽഹി, മുംബൈ ടീമുകൾ പ്ലേ ഓഫിലെത്തുമെന്നാണ് രോഹൻ ഗാവസ്കറുടെ പ്രവചനം. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിലെത്തുമെന്ന് ഇവരാരും പ്രവചിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
vuukle one pixel image
click me!