എസ്എഫ്ഐയുടെ പ്രവർത്തനത്തിന് പോയില്ല; ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് മർദനം, ഭാരവാഹികൾക്കെതിരെ കേസ്

By Web Team  |  First Published Dec 3, 2024, 8:11 PM IST

മുഹമ്മദ് അനസ് എന്ന രണ്ടാം വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ് കേസ്. ക്യാമ്പസിനുള്ളിൽ വെച്ച് മർദ്ദിച്ചുവെന്നാണ് പരാതി.


തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ചതിന് യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരാവഹികള്‍ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്. അമൽചന്ദ്, മിഥുൻ, വിധു ഉദയൻ, അലൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മുഹമ്മദ് അനസ് എന്ന രണ്ടാം വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ് കേസ്. ക്യാമ്പസിനുള്ളിൽ വെച്ച് മർദ്ദിച്ചുവെന്നാണ് പരാതി. എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ പങ്കെടുക്കാത്തിനാണ് മർദ്ദിച്ചതെന്നാണ് പരാതി. കൻ്റോൺമെൻ്റ് പൊലീസാണ് കേസെടുത്തത്.

ഥാറും ഓട്ടോയും കൂട്ടിയിടിച്ചു, ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു; ആരോപണവുമായി ബന്ധുക്കൾ, 'ആസൂത്രിത കൊലപാതകം'

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!