ദേശീയപാത നിർമാണത്തിന്റെ പേരിൽ അശാസ്ത്രീയ മണ്ണെടുപ്പ്, ഇരയായത് 85കാരി; കേന്ദ്രമന്ത്രിയെ വിവരം ധരിപ്പിച്ച് എംപി

By Web TeamFirst Published Jul 26, 2024, 10:16 AM IST
Highlights

കോഴിക്കോട് ജില്ലയില്‍ ദേശീയ പാത നിര്‍മാണം നടക്കുന്ന പല കേന്ദ്രങ്ങളും സമാനമായ അപകട ഭീഷണിയിലാണ്.

കോഴിക്കോട്: ദേശീയപാത നിര്‍മാണത്തിന്‍റെ പേരിലുളള അശാസ്ത്രീയ മണ്ണെടുക്കലിന്‍റെ ഇരയായി വീട്ടമ്മ. മലാപ്പറമ്പ് സ്വദേശി ശ്രീമതിയെന്ന 85കാരിയാണ് ദേശീയപാതക്ക് മണ്ണെടുത്തപ്പോളുണ്ടായ 28 അടി താഴ്ചയിലേക്കുവീണ് മരിച്ചത്. ചെങ്കുത്തായുളള മണ്ണെടുപ്പിനെതിരെ പരാതി വ്യാപകമായതോടെ വടകര എംപി ഷാഫി പറമ്പിൽ വിഷയം കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍ കൊണ്ടു വരികയും കുന്ന്യോറമലയിയടക്കം ദില്ലി ഐഐടിയില്‍ നിന്നുളള സംഘം പരിശോധനയും നടത്തി. റിപ്പോര്‍ട്ട് ഉടന്‍ ദേശീയ പാത അതോറിറ്റിക്ക് കൈമാറുമെന്നാണ് വിവരം. ഏപ്രിൽ 12 നായിരുന്നു ദുരന്തം.

അശോകന്‍റെ സഹോദരിയും 85കാരിയുമായ ശ്രീമതി കുളിമുറിയില്‍നിന്നും ഇറങ്ങുമ്പോള്‍ തെന്നി വീണത് ദേശീയ പാത അതോറിറ്റി റോഡ് നിര്‍മാണത്തിന്‍റെ പേരില്‍ സൃഷ്ടിച്ച കിടങ്ങിലേക്ക്. ഗുരുതരമായി പരിക്കേറ്റ് മൂന്നുമാസത്തോളം കിടപ്പിൽ. രോഗം മൂ൪ച്ഛിച്ച് ഇക്കഴിഞ്ഞ 12-ന് മരിച്ചു. അപകടം സംഭവിച്ച ശേഷം സുരക്ഷയ്ക്കായി നാല് കയറുകെട്ടുക മാത്രമാണ് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ ദേശീയ പാത നിര്‍മാണം നടക്കുന്ന പല കേന്ദ്രങ്ങളും സമാനമായ അപകട ഭീഷണിയിലാണ്. മടപ്പളളി, മൂരാട്, കൊയിലാണ്ടിയിലെ കുന്ന്യോറമല, പന്തീരങ്കാവ് ഇവിടങ്ങളിലെല്ലാം നിര്‍മാണം നടക്കുന്ന ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. പരാതി വ്യാപകമായതോടെ വടകര എംപി ഷാഫി പറമ്പില്‍ വിഷയം കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നു.

Latest Videos

Read More.... ഓടി കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു, കുഞ്ഞടക്കമുള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തുടര്‍ന്ന് കുന്ന്യോറമലയിയടക്കം ദില്ലി ഐഐടിയില്‍ നിന്നുള്ള സംഘം പരിശോധന നടത്തി. റിപ്പോര്‍ട്ട് ഉടന്‍ ദേശീയ പാത അതോറിറ്റിക്ക് കൈമാറുമെന്നാണ് വിവരം. അതേസമയം, അപകാടവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങൾ ആശങ്കയിലാണ് കഴിയുന്നത്. 

click me!