8 വർഷം മുമ്പ് ടിസിഎസിലെ 'വൈറ്റ് കോളർ' ജോലി കളഞ്ഞു, എംബിഎക്കാരൻ ഭാഗ്യരാജ് ഇന്ന് പൊന്ന് വിളയിക്കുന്നു, മാതൃക

By Web TeamFirst Published Jul 3, 2024, 8:18 PM IST
Highlights

പൂനെ ടിസിഎസിലുണ്ടായിരുന്ന ജോലി എട്ടുവർഷം മുമ്പ് രാജിവച്ചാണ് ഭാഗ്യരാജ് കൃഷിയിലേക്കിറങ്ങുന്നത്. ഇന്ന് എട്ടേക്കറിൽ വിവിധ പച്ചക്കറികൾ വിളയിക്കുന്നു. ജൈവ രീതിയിൽ വിളയുന്ന നാടൻ പച്ചക്കറികൾ തേടി ആവശ്യക്കാർ ധാരാളമെത്തിയതോടെ വിപണി ഒരുക്കുന്നതിനെക്കുറിച്ചായി ചിന്ത

ആലപ്പുഴ: ഐടി കമ്പനിജോലി ഉപേക്ഷിച്ച് ചേർത്തലയിലെ കൃഷിയിടങ്ങളിലേക്കിറങ്ങിയ എംബിഎക്കാരനാണ് ഭാഗ്യരാജ്. സ്വന്തമായി കൃഷിചെയ്യുന്നതിനൊപ്പം കഞ്ഞിക്കുഴിയിലെ നൂറിലധികം കർഷകർക്ക് വിപണിയുണ്ടാക്കുന്നുമുണ്ട് ഈ യുവകർഷകൻ. ഒരു മിനി സൂപ്പർ മാർക്കറ്റുൾപ്പെടെ ചേർത്തലയിലും എറണാകുളത്തുമായി നടത്തുന്ന നാല് പച്ചക്കറി വിപണന കേന്ദ്രങ്ങളിൽ നാടൻപച്ചക്കറി തേടി ആവശ്യക്കാർ ധാരാളമെത്തുന്നു. 

പൂനെ ടിസിഎസിലുണ്ടായിരുന്ന ജോലി എട്ടുവർഷം മുമ്പ് രാജിവച്ചാണ് ഭാഗ്യരാജ് കൃഷിയിലേക്കിറങ്ങുന്നത്. ഇന്ന് എട്ടേക്കറിൽ വിവിധ പച്ചക്കറികൾ വിളയിക്കുന്നു. ജൈവ രീതിയിൽ വിളയുന്ന നാടൻ പച്ചക്കറികൾ തേടി ആവശ്യക്കാർ ധാരാളമെത്തിയതോടെ വിപണി ഒരുക്കുന്നതിനെക്കുറിച്ചായി ചിന്ത. ദേശീയപാതയിൽ ചേർത്തല ആലപ്പുഴ റൂട്ടിൽ 11-ാം മൈലിൽ വെജ് റ്റു ഹോം എന്ന പേരിൽ പച്ചക്കറി കട തുറന്നുകൊണ്ടായിരുന്നു തുടക്കം. സുഹൃത്തായ സുജിത്തിന്റെ നിർദേശങ്ങളാണ് കൃഷിയിലേക്ക് വഴികാട്ടിയായത്. 

കടയിൽ പച്ചക്കറി വാങ്ങാനെത്തുന്നവരേയും ആവശ്യക്കാരേയും ചേർത്ത് വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി. സ്റ്റോക്കുള്ള പച്ചക്കറികളുടെ ലിസ്റ്റ് അതിലിടേണ്ട താമസം ആവശ്യക്കാർ ഓർഡറുകൾ നൽകുകയായി. പച്ചക്കറി എത്തിക്കേണ്ട സ്ഥലം കൂടി ഇട്ടാൽ പറയുന്നിടത്ത് പച്ചക്കറിയെത്തും. ഇന്ന് കൊറിയർ വഴി പ്രത്യേക പാക്കിംഗ് സംവിധാനത്തിൽ ഇന്ത്യയിലെവിടെയും കഞ്ഞിക്കുഴിയിലെ പച്ചക്കറിയെത്തിക്കാനും കഴിയുന്നുണ്ടിവർക്ക്. വെള്ളരി എന്ന ബ്രാൻഡിൽ തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകളിലും കച്ചവടം തകൃതിയാണ്.

പുറമെ നോക്കിയാൽ വെറും കോഴിക്കട, അകത്ത് എംസിയുടെയും റോയൽ ആംസിന്റെയും ഒക്കെ അരയുടെ വിൽപ്പന; ഒരാൾ അറസ്റ്റിൽ

7,581 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ച് വരാനുണ്ട്; 2000 രൂപ നോട്ടുകൾ കൈയിലുള്ളവർക്ക് ആർബിഐയുടെ അറിയിപ്പ്

പനിയോടൊപ്പം വരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; നിർദേശങ്ങൾ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!