പൊലിസ് എത്തുമെന്ന് മനസിലാക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്ന പ്രതി ധനേഷിനെ സാഹസികമായാണ് പൊലിസ് പിടികൂടിയത്.
ഹരിപ്പാട്: തനിച്ച് താമസിച്ചിരുന്ന എഴുപതുകാരിയെ മുളകുപൊടി എറിഞ്ഞ് സ്വർണ്ണവും പണവും കവരുകയും ലൈംഗികമായി പീഡിപ്പിക്കുകയും കേസിലെ പ്രതി പിടിയിൽ. കണ്ടല്ലൂർ തെക്ക് കാട്ടുപുരക്കൽ ഹൗസ് (സുധാലയം) ധനേഷിനെ ആണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മുളക്പൊടി എറിഞ്ഞ് 7 പവൻ സ്വർണ്ണമാണ് കവര്‍ന്നത്. പൊലിസ് എത്തുമെന്ന് മനസിലാക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്ന പ്രതി ധനേഷിനെ സാഹസികമായാണ് പൊലിസ് പിടികൂടിയത്.
ഇന്നലെ രാത്രിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന 70 കാരിയുടെ വീട്ടിൽ പ്രതി ധനേഷ് അതിക്രമിച്ചു കയറിയത്. മുളകുപൊടി വിതറി അകത്ത് കടന്ന പ്രതി വയോധിക അണിഞ്ഞതും വീട്ടിൽ ഉണ്ടായിരുന്നതുമായ ഏഴു പവൻ സ്വർണം കവർന്നു. വയോധികയെ പീഡിപ്പിച്ച ശേഷം മുൻവശത്തെ വാതിൽ പുറത്ത് നിന്ന് പൂട്ടിയ ശേഷമാണ് പ്രതി കടന്ന് കളഞ്ഞത്.
പുലർച്ചെ വീടിൻറെ ജനൽ വഴി നിലവിളി കേട്ടാണ് നാട്ടുകാർ എത്തി 70 കാരിയെ ആശുപത്രിയിൽ എത്തിച്ചത്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണത്തിൽ മണിവേലിക്കടവിന് സമീപമുള്ള ധനകാര്യസ്ഥാപനത്തിൽ സംശയാസ്പദമായി ഒരാൾ സ്വർണ്ണം വിൽക്കാൻ എത്തിയതായി വിവരം ലഭിച്ചു.
സംശയം തോന്നി സ്ഥാപനത്തിൽ ഉള്ളവർ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ഇയാളെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോൾ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു ധനേഷ്. തുടർന്ന് സാഹസികമായാണ് ഇയാളെ കീഴ്പ്പെടുത്തിയത്. കായംകുളം ഡിവൈഎസ്പി എൻ ബാബുക്കുട്ടന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കനകക്കുന്ന് ഇൻസ്പെക്ടർ എസ് അരുൺ, എസ് ഐ മാരായ ധർമ്മ രത്നം സോമരാജൻ സന്തോഷ്, എഎസ്ഐ സുനീർ സി പി ഓ മാരായ ഗിരീഷ്, ജിതേഷ് മോൻ, അഖിൽ മുരളി, വിഷ്ണു, സനോജ്, പ്രപചേന്ദ്ര ലാൽ, അനിൽകുമാർ, വിനീഷ് എന്നിവർ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
5 മാസം ഗർഭിണിയുടെ വയറ്റിൽ തൊഴിച്ച് യുവാവ്, ഗർഭസ്ഥശിശു മരിച്ചു; തിരുവല്ലയില്‍ യുവാവ് അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം