3 വർഷമായി മാറാത്ത ചുമ, 62കാരന്റെ ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് കോഴിക്കറിയിലെ എല്ല്

By Web TeamFirst Published Aug 1, 2024, 11:15 AM IST
Highlights

വളരെ നീണ്ട് നിൽക്കുന്ന ചുമയും ശ്വാസതടസവും ഇടവിട്ടെത്തുന്ന പനിയുമായിരുന്നു 62കാരനെ വലച്ചിരുന്നത്

കൊച്ചി: ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് കോഴിക്കറിയിലെ എല്ല്. മൂന്ന് വർഷമായി ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകൾ കൊണ്ട് വലഞ്ഞ പെരുമ്പാവൂർ സ്വദേശിയായ 62കാരന്റെ ശ്വാസകോശത്തിൽ നിന്നാണ് കറിയിൽ നിന്നുള്ള എല്ല് നീക്കം ചെയ്തത്. വളരെ നീണ്ട് നിൽക്കുന്ന ചുമയും ശ്വാസതടസവും ഇടവിട്ടെത്തുന്ന പനിയുമായിരുന്നു 62കാരനെ വലച്ചിരുന്നത്. രണ്ട് ആഴ്ച മുൻപാണ് 62കാരൻ വിദഗ്ധ ചികിത്സ തേടി അമൃത ആശുപത്രിയിൽ എത്തിയത്. എക്സ് റേ പരിശോധനയിലും സി ടി സ്കാനിലും ശ്വാസകോശത്തിൽ അന്യവസ്തുവുള്ളതായി കണ്ടെത്തുകയായിരുന്നു. ശ്വാസകോശത്തിന്റെ വലത്തേ നാളിയുടെ താഴ്ഭാഗത്താണ് എല്ല് കുടുങ്ങിയത്.

അന്യവസ്തുവിന് പുറമേയ്ക്ക് ദശ വന്ന നിലയിലായിരുന്നു എല്ലിന്റെ ഭാഗമുണ്ടായിരുന്നത്. ഫ്ലെക്സിബിൾ ബ്രോങ്കോസ്പി എന്ന രീതിയിലൂടെയാണ് എല്ലിൻ കഷ്ണം കണ്ടെത്തിയത്. ദ്രവിച്ച് രണ്ട് ഭാഗങ്ങളായി മുറിഞ്ഞ അവസ്ഥയിലാണ് എല്ല് പുറത്തെടുത്തത്. രണ്ട് സെന്റിമീറ്ററോളം നീളമുള്ള എല്ലിൻ കഷ്ണമാണ് പുറത്തെടുത്തത്. എക്സ് റേ പരിശോധനയിൽ ശ്വാസകോശത്തിൽ അന്യ വസ്തു കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാൾ വിദഗ്ധ ചികിത്സ തേടി കൊച്ചിയിലെത്തിയത്. 

Latest Videos

4 വർഷത്തോളം നീണ്ട കടുത്ത ചുമയും ശ്വാസതടസവും, തേടാത്ത ചികിത്സകളില്ല, ഒടുവിൽ 32കാരന്റെ ശ്വാസനാളി പുനസ്ഥാപിച്ചു

കൊച്ചി അമൃത ആശൂപത്രിയിലെ പൾമണോളജി വിഭാഗത്തിൽ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ കൂടാതെ ശ്വാസകോശത്തിൽ നിന്ന് കോഴിക്കറിയിലെ എല്ല് പുറത്തെടുത്തത്. ഡോ. ശ്രീരാജ് നായർ,  ഡോ അമൽ രാജ് എന്നിവരാണ് ഡോ.ടിങ്കു ജോസഫിനൊപ്പം പ്രൊസീജ്യറിൽ പങ്കെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!