ചന്ദ്രൻറെ മകൻ ഷിൽജിത്തും സന്തോഷും സുഹൃത്തുക്കളാണ്. തിരുവോണ ദിവസം സന്തോഷ് ഷിൽജിത്തിൻറെ വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സന്തോഷിൻറെ സഹോദരങ്ങളായ വിനീഷും ദേവദാസനും ഷിൽജിത്തിൻറെ വീട്ടിലെത്തിയത്. സന്തോഷുമായി കൂട്ടുകൂടരുതെന്നായിരുന്നു ഇരുവരുടെയും ആവശ്യം.
പാലക്കാട്: പാലക്കാട് ആലത്തൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി മ൪ദിച്ചതായി പരാതി. തോണിപ്പാടം സ്വദേശി ചന്ദ്രനും, മകൻ ഷിൽജിത്തുമാണ് പരാതിയുമായി രംഗത്തെത്തിയത്. മ൪ദിച്ചവ൪ക്കെതിരെ പരാതി നൽകിയിട്ടും ദു൪ബലമായ വകുപ്പാണ് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയതെന്നും ഇവ൪ ആരോപിച്ചു.
ചന്ദ്രൻറെ മകൻ ഷിൽജിത്തും സന്തോഷും സുഹൃത്തുക്കളാണ്. തിരുവോണ ദിവസം സന്തോഷ് ഷിൽജിത്തിൻറെ വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സന്തോഷിൻറെ സഹോദരങ്ങളായ വിനീഷും ദേവദാസനും ഷിൽജിത്തിൻറെ വീട്ടിലെത്തിയത്. സന്തോഷുമായി കൂട്ടുകൂടരുതെന്നായിരുന്നു ഇരുവരുടെയും ആവശ്യം. വാക്കുത൪ക്കം കയ്യാങ്കളിയായി. ഇതിനിടെ വിനീഷും ദേവദാസനും കയ്യിലുണ്ടായിരുന്ന ആയുധമുപയോഗിച്ച് മ൪ദിച്ചുവെന്നാണ് പരാതി.
ആക്രമണത്തിൽ ചന്ദ്രന് മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷിൽജിത്തിനും പരിക്കേറ്റു. മെഡിക്കൽ റിപ്പോ൪ട്ട് ഉൾപ്പെടെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. അതേസമയം, കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാ൪ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആലത്തൂ൪ പൊലീസ് അറിയിച്ചു.
https://www.youtube.com/watch?v=Ko18SgceYX8