വെണ്‍മണി ഭാഗം കേന്ദ്രീകരിച്ച് വന്‍തോതില്‍ ചാരായം വാറ്റി വില്‍ക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്.
മാനന്തവാടി: 200 ലിറ്റര്‍ വാഷും 19 ലിറ്റര്‍ ചാരായവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തവിഞ്ഞാല്‍ സ്വദേശി അജീഷ് എന്ന് വിളിക്കുന്ന പി ആര്‍ ബിജുവിനെയാണ് (30) മാനന്തവാടിയില്‍ നിന്നുള്ള എക്‌സൈസ് സംഘം പിടികൂടിയത്. സര്‍ക്കിള്‍ ഓഫീസറും സംഘവും തവിഞ്ഞാല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചാരായ വാറ്റ് കണ്ടെത്തിയത്.
വെണ്‍മണി ഭാഗം കേന്ദ്രീകരിച്ച് വന്‍തോതില്‍ ചാരായം വാറ്റി വില്‍ക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. അജീഷ് സ്വന്തമായി വാറ്റിയെടുക്കുന്ന ചാരായം വാളാട്, ഒരപ്പ്, തവിഞ്ഞാല്‍ പഞ്ചായത്തുകളിൽ ചില്ലറ വില്‍പ്പനക്കായി എത്തിച്ച് നല്‍കിയിരുന്നതായി എക്‌സൈസ് അറിയിച്ചു. ഒരു ലിറ്ററിന് 600 രൂപ നിരക്കിലായിരുന്നു ചാരായ വില്‍പ്പന നടത്തിയിരുന്നത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന് മുന്നോടിയായി എക്‌സൈസ് വകുപ്പ് പരിശോധനകളും റെയ്ഡകളും കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്.
പ്രിവന്റീവ് ഓഫീസര്‍ പി ആര്‍ ജിനോഷ്, കെ ജോണി, പ്രിവന്റീവ് ഓഫീസര്‍ എ സി ചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി ജി പ്രിന്‍സ്, പി വി വിപിന്‍ കുമാര്‍, പി ഷിംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. തുടർ നടപടികള്‍ക്കായി പ്രതിയെയും തൊണ്ടിമുതലുകളും മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അജീഷിന്റെ പേരില്‍ ചുമത്തുകയെന്ന് എക്‌സൈസ് അറിയിച്ചു.
78 ലക്ഷം രൂപ തട്ടിയ മാനേജരും അസിസ്റ്റന്‍റ് മാനേജരും പിടിയിൽ; തിരിമറി നടത്തിയത് സ്വര്‍ണ പണയ വായ്പകളിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം