4,50,000 രൂപ ചോദിച്ചപ്പോഴേ കൊടുത്തു, ട്രേഡിങ് നടത്തി കാശുവാരാം; വിശ്വസിച്ച് പോയി, തട്ടിപ്പ് കേസിൽ അറസ്റ്റ്

By Web TeamFirst Published Sep 9, 2024, 9:59 PM IST
Highlights

2015 മുതൽ ഓൺലൈൻ ട്രേഡിങ് നടത്തുന്ന ആളായ തുറവൂർ സ്വദേശിനിയിൽ നിന്ന് ഓൺലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെ പരിചയപ്പെട്ട ഉദയ് 4,50, 000 രൂപ ആർടിജിഎസ് വഴി ട്രാൻസ്ഫർ ചെയ്താണ് പണം തട്ടിയത്.

ആലപ്പുഴ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കാസർഗോഡ് ജില്ലയിൽ ചെങ്കല പഞ്ചായത്ത് ഏഴാം വാർഡിൽ നെഗ്രജ് പി ഓ യിൽ സലതടുക്ക വീട്ടിൽ ഉദയ ആണ് മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായത്.  തുറവൂർ സ്വദേശിനിയിൽ നിന്നും ഓൺലൈൻ ട്രേഡിങ് നടത്താം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഉദയ തട്ടിപ്പ് നടത്തിയത്. 

2015 മുതൽ ഓൺലൈൻ ട്രേഡിങ് നടത്തുന്ന ആളായ തുറവൂർ സ്വദേശിനിയിൽ നിന്ന് ഓൺലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെ പരിചയപ്പെട്ട ഉദയ് 4,50, 000 രൂപ ആർടിജിഎസ് വഴി ട്രാൻസ്ഫർ ചെയ്താണ് പണം തട്ടിയത്. പണം നഷ്ടപ്പെട്ട തുറവൂർ സ്വദേശിനി മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചത്.

Latest Videos

മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രാജേഷ്, സബ് ഇൻസ്പെക്ടർ കെ ആർ ബിജു, എഎസ്ഐ ഉല്ലാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജു എന്നിവർ ചേർന്ന് കാസർഗോഡ് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ ആലപ്പുഴ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. 

പൂസായ പോലെ ആടിയാടി വന്ന് എതിരെ വരുന്നയാളെ ഒന്ന് മുട്ടും, ഇത് സ്ഥിരം തന്ത്രമാക്കി; ഷഹീറിനെ വലയിലാക്കി പൊലീസ്

എന്തോ ഒരു വശപ്പിശക്, കൊടുത്ത കാശിന് പെട്രോൾ അടിച്ചോയെന്ന് സംശയമുണ്ടോ; അത് പമ്പിൽ തന്നെ തീർക്കാൻ മാർ​ഗമുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!