2 മാസം പ്രായം, 50 സെന്‍റീമീറ്റര്‍ നീളം, ചിറ്റൂരിൽ വളർന്ന കഞ്ചാവ് ചെടി കണ്ടെത്തി എക്സൈസ്; പ്രതിക്കായി അന്വേഷണം

By Web TeamFirst Published Jul 3, 2024, 4:06 PM IST
Highlights

പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ്  കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തു കേസ് രജിസ്റ്റർ ചെയ്തു. പ്രതിയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കണ്ണൂര്‍: പാലക്കാട് കഞ്ചാവ് ചെടിയും എക്സൈസ് കണ്ടെടുത്തു. ചിറ്റൂർ കൊടുവായൂർ പീച്ചിയോട് നിന്നാണ് ഉദ്ദേശം രണ്ട് മാസം പ്രായവും, 50 സെന്‍റീമീറ്റര്‍ നീളവുമുള്ള ഒരു കഞ്ചാവ് ചെടി കണ്ടെത്തിയത്. പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ്  കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തു കേസ് രജിസ്റ്റർ ചെയ്തു. പ്രതിയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അതേസമയം, കണ്ണൂരിൽ അനധികൃത  മദ്യവിൽപ്പനക്കാരൻ എക്‌സൈസ് പിടിയിൽ. സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബുവും സംഘവും ചേർന്നാണ് പട്രോളിംഗിനിടെ ഏര്യം എന്ന സ്ഥലത്തു വച്ച് വിവേക് എന്നയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 13.5 ലിറ്റർ പുതുച്ചേരി മദ്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ഇയാൾ മദ്യവിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഘത്തിൽ പ്രിവന്റീവ് ഓഫീസർ വിനോദ് വി കെ, നിസാർ കൂലോത്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ   ധ്രുവൻ എൻ ടി, ജിതേഷ് സി, സിവിൽ എക്സൈസ് ഓഫീസർ സനീബ് കെ, ശ്രിജിൻ, ഇഐ & ഐബി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മാരായ സുധീർ, സുകേഷ് വി, ഷജിത്ത്, ഷാജി, അഹമ്മദ് എന്നിവരും ഉണ്ടായിരുന്നു.

പുറമെ നോക്കിയാൽ വെറും കോഴിക്കട, അകത്ത് എംസിയുടെയും റോയൽ ആംസിന്റെയും ഒക്കെ അരയുടെ വിൽപ്പന; ഒരാൾ അറസ്റ്റിൽ

7,581 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ച് വരാനുണ്ട്; 2000 രൂപ നോട്ടുകൾ കൈയിലുള്ളവർക്ക് ആർബിഐയുടെ അറിയിപ്പ്

പനിയോടൊപ്പം വരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; നിർദേശങ്ങൾ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!