വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ ഏഴ് പേരാണ്. ആറ് പേരുടെ ഉറവിടം വ്യക്തമല്ല.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 174 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇവരില്‍ 124 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ ഏഴ് പേരാണ്. ആറ് പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 37 പേര്‍ പോസിറ്റീവ് ആയി.
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍- 6
• ചെങ്ങോട്ടുകാവ്- 1 പുരുഷന്‍(46)
• കൊയിലാണ്ടി- 1 സ്ത്രീ(48)
• ചേമഞ്ചേരി- 1 പുരുഷന്‍(36)
• പേരാമ്പ്ര- 1 സ്ത്രീ(51)
• കോഴിക്കോട് കോര്‍പ്പറേഷന്‍- 2 സ്ത്രീ (40),
പുരുഷന്‍(29)
(കല്ലായി, പന്നിയങ്കര)
undefined
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 7
• ചോറോട്- 1 പുരുഷന്‍(46)
• കൊടുവളളി- 1 പുരുഷന്‍(58)
• കൊയിലാണ്ടി- 1 പുരുഷന്‍(32)
• പുറമേരി- 1 പുരുഷന്‍(60)
• നാദാപുരം- 1 പുരുഷന്‍(35)
• ഏറാമല- 1 പുരുഷന്‍ (45)
• കക്കോടി- 1 പുരുഷന്‍(58)
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 37
പുതുപ്പാടി- 2
കൊടുവളളി- 14
ഫറോക്ക്- 1
ഏറാമല- 1
കോഴിക്കോട് കോര്‍പ്പറേഷന്‍- 19
(ബിലാത്തിക്കുളം, കോട്ടപറമ്പ്, പൊക്കുന്ന്)
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍- പഞ്ചായത്ത്/കോര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍- 57 പുരുഷന്‍മാര്‍-30, (ആരോഗ്യപ്രവര്‍ത്തകന്‍-1), സ്ത്രീകള്‍- 20 (ആരോഗ്യപ്രവര്‍ത്തക-1 പെണ്‍കുട്ടികള്‍ 4, ആണ്‍കുട്ടികള്‍- 3(ബിലാത്തിക്കുളം, പരപ്പില്‍,പൊക്കുന്ന്, വലിയങ്ങാടി, കുററിച്ചിറ, കല്ലായി, മാങ്കാവ്)
• ഏറാമല- 10 പുരുഷന്‍മാര്‍- 5 പേര്‍, സ്ത്രീ- 2,
ആണ്‍കുട്ടികള്‍-3
• ചോറോട്- 2 സ്ത്രീകള്‍- 2
• വടകര- 4 പുരുഷന്‍മാര്‍- 2 സ്ത്രീകള്‍- 2
• കൊടുവള്ളി- 5 പുരുഷന്‍മാര്‍- 4, സ്ത്രീ- 1
• കാക്കൂര്‍- 1 സ്ത്രീ
• തിരുവള്ളൂര്‍- 1 പുരുഷന്‍
• കൊയിലാണ്ടി- 4 പുരുഷന്‍മാര്‍- 3, സ്ത്രീ- 1
• ചെക്യാട്- 1 പുരുഷന്‍
• ചേമഞ്ചേരി- 1 പുരുഷന്‍
• കുന്നുമ്മല്‍- 1 ആരോഗ്യപ്രവര്‍ത്തക
• മണിയൂര്‍- 3 പുരുഷന്‍- 1, സ്ത്രീ കള്‍- 2
• പെരുവയല്‍- 18 പുരുഷന്‍മാര്‍-6 സ്ത്രീകള്‍- 5
ആണ്‍കുട്ടികള്‍-3 പെണ്‍കുട്ടികള്‍- 4
• രാമനാട്ടുകര- 4 പുരുഷന്‍- 1, സ്ത്രീകള്‍- 2, പെണ്‍കുട്ടി- 1
• നരിക്കുനി- 2 പുരുഷന്‍ -1, സ്ത്രീ- 1
• പെരുമണ്ണ- 5 പുരുഷന്‍മാര്‍- 2 ,സ്ത്രീ- 1, ആണ്‍കുട്ടികള്‍- 2,
• ഫറോക്ക്- 5 പുരുഷന്‍മാര്‍ -2, സ്ത്രീ- 1 , ആണ്‍കുട്ടി- 1
പെണ്‍കുട്ടി-1
ഇപ്പോള്‍ 888 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 234 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 106 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 96 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സിയിലും 81 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സിയിലും 168 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി.സിയിലും 115 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി.സിയിലും 68 പേര്‍ മണിയൂര്‍ എഫ്.എല്‍.ടി.സിയിലും 13 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും മൂന്ന് പേര്‍ മലപ്പുറത്തും, 2 പേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും, ഒരാള്‍ പാലക്കാടും ചികിത്സയിലാണ്.
ഇതുകൂടാതെ ഒരു എറണാകുളം സ്വദേശിയും, 4 കോട്ടയം സ്വദേശികളും, 14 വയനാട് സ്വദേശികളും, 28 മലപ്പുറം സ്വദേശികളും, 2 തൃശ്ലൂര്‍ സ്വദേശികളും, 1 കൊല്ലം സ്വദേശിയും, 2 കണ്ണൂര്‍ സ്വദേശികളും, 4 പാലക്കാട് സ്വദേശികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, രണ്ട് മലപ്പുറം സ്വദേശികളും, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, രണ്ട് കണ്ണൂര്‍ സ്വദേശികളും, 2 പാലക്കാട് സ്വദേശികളും, 4 കാസര്‍കോട് സ്വദേശികള്‍ എഫ്.എല്‍.ടി.സിയിലും, ഒരു മലപ്പുറം സ്വദേശിയും, രണ്ട് വയനാട് സ്വദേശികളും ഫറോക്ക് എഫ്.എല്‍.ടി.സിയിലും, ഒരു കണ്ണൂര്‍ സ്വദേശി, 3 മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
വയനാട്ടില്‍ ഇന്ന് 46 പേര്‍ക്ക് കൊവിഡ്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി വന്നവര്‍ക്കും രോഗം