നെന്മാറ എസ്ഐ മ‍ർദ്ദിച്ചെന്ന് പരാതി: 17കാരൻ തലയ്ക്ക് പരിക്കേറ്റ് ചികിത്സ തേടി; ആരോപണം നിഷേധിച്ച് പൊലീസ്

By Web Team  |  First Published Aug 26, 2024, 2:43 PM IST

ലഹരി വിൽപ്പനക്കാരെ അന്വേഷിക്കുന്നതിനിടെ 17കാരനോട് കാര്യം തിരക്കുക മാത്രമാണുണ്ടായതെന്നും മർദ്ദിച്ചിട്ടില്ലെന്നും പൊലീസ്

17 year old allegedly beaten by police in Nenmara

പാലക്കാട്: നെന്മാറയിൽ 17കാരന് പൊലീസ് മർദനമേറ്റതായി പരാതി. നെന്മാറ ആൾവാശേരി സ്വദേശിയാണ് നെന്മാറ എസ്.ഐ രാജേഷ് മർദിച്ചെന്ന് ആരോപിച്ച് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. തലയ്ക്ക് അടിയേറ്റെന്നാണ് കുട്ടിയുടെ പരാതി. കടയിൽ സാധനം വാങ്ങാനെത്തിയ കുട്ടിയെ ജീപ്പിനടുത്തേക്ക് വിളിച്ച് വരുത്തി മുടിക്ക് കുത്തിപ്പിടിച്ച് തലക്കും മുഖത്തും മ‍ർദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ആലത്തൂ൪ ഡിവൈഎസ്‌പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് എസ്പി ഉത്തരവിട്ടു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ലഹരി വിൽപ്പനക്കാരെ അന്വേഷിക്കുന്നതിനിടെ 17കാരനോട് കാര്യം തിരക്കുക മാത്രമാണുണ്ടായതെന്നും മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ സമീപത്തെ സിസിടിവി ദൃശ്യത്തിൽ പൊലീസ് അതിക്രമം വ്യക്തമാണ്. കടയിൽ നിന്ന് 17കാരനെ അടുത്തേക്ക് വിളിച്ച ശേഷം മുൻവശത്തെ സീറ്റിലിരുന്ന ഉദ്യോഗസ്ഥൻ കുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് തലഭാഗം ജീപ്പിന് അകത്തേക്ക് വലിച്ചുകയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നിട്ടും തങ്ങൾ കുറ്റം ചെയ്തില്ലെന്ന് ന്യായീകരിക്കുകയാണ് പൊലീസുകാർ ചെയ്യുന്നത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

vuukle one pixel image
click me!
vuukle one pixel image vuukle one pixel image