കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം സേതുവിന്: 'ചേക്കുട്ടി' മികച്ച ബാലസാഹിത്യ കൃതി

By Web TeamFirst Published Aug 24, 2022, 4:23 PM IST
Highlights

അനഘ ജെ.കോലത്തിന് യുവ സാഹിത്യ പുരസ്കാരം. 'മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി' എന്ന കവിതയ്ക്കാണ് പുരസ്കാരം. 

ദില്ലി: മലയാളത്തിലെ മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കഥാകൃത്ത് സേതുവിന്. 'ചേക്കുട്ടി' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. അനഘ ജെ.കോലത്ത് യുവ സാഹിത്യ പുരസ്കാരം നേടി. 'മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി' എന്ന കവിതയ്ക്കാണ് പുരസ്കാരം. ആലങ്കോട് ലീലാകൃഷ്ണൻ , ഡോ. കെ.ജയകുമാർ, യു.കെ.കുമാരൻ  എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.  

ഡോ. ജോയ് വാഴയിൽ, ഡോ. കെ.എം.അനിൽ, ഡോ. കെ.മുത്തുലക്ഷ്മി എന്നിവരടങ്ങിയ ജൂറിയാണ് യുവ സാഹിത്യ പുരസ്കാരം ജേതാവിനെ നിർണയിച്ചത്. അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മലയാളം ഉൾപ്പടെ 12 ഭാഷകളിലെ അവാർഡാണ് പ്രഖ്യാപിച്ചത്. അതേസമയം പഞ്ചാബി കൃതികൾക്ക് ഇത്തവണ അവാർഡുകളൊന്നും പ്രഖ്യാപിച്ചില്ല.

Latest Videos

click me!