ജനപ്രിയ നോവൽ വിഭാഗത്തിലെ വിശദപഠനം എന്ന വിഭാഗത്തിലാണ് ചുവന്ന മനുഷ്യൻ ഉൾപ്പെടുത്തിയിരിക്കുന്നത്. സുധാകർ മംഗളോദയത്തിന്റെ 'നന്ദിനി ഓപ്പോളും' ഇതിൽ ഉൾപ്പെടുന്നു.
കുറ്റാന്വേഷണ നോവലുകൾക്ക് ലോകമെമ്പാടും വലിയ മാർക്കറ്റാണ്. എന്നാൽ, കുറ്റാന്വേഷണ നോവലുകളെഴുതിയ എഴുത്തുകാരെ നമ്മൾ മലയാളികൾ വേണ്ടത്ര അംഗീകരിച്ചില്ല. ഉദാഹരണം കോട്ടയം പുഷ്‍പനാഥ്. വെറുമൊരു പൈങ്കിളി എഴുത്തുകാരനായി എഴുതിത്തള്ളുകയായിരുന്നു മുഖ്യധാരാ മലയാള സാഹിത്യം അദ്ദേഹത്തെ. ലക്ഷക്കണക്കായ സാധാരണ വായനക്കാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. എങ്കിലും അദ്ദേഹത്തെ അംഗീകരിക്കാൻ സാഹിത്യലോകം മടി കാണിച്ചുനിന്നു. ഒരുപാട് വായനക്കാരെ സൃഷ്ടിച്ച ആ നോവലുകൾക്കും വേണ്ടത്ര അംഗീകാരം കിട്ടിയോ എന്ന് സംശയമാണ്.
എന്നാൽ, ഇപ്പോഴിതാ കേരള സർവകലാശാല കോട്ടയം പുഷ്പനാഥിന്റെ 'ചുവന്ന മനുഷ്യൻ' എന്ന നോവൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ജനപ്രിയ നോവൽ വിഭാഗത്തിലെ വിശദപഠനം എന്ന വിഭാഗത്തിലാണ് ചുവന്ന മനുഷ്യൻ ഉൾപ്പെടുത്തിയിരിക്കുന്നത്. സുധാകർ മംഗളോദയത്തിന്റെ 'നന്ദിനി ഓപ്പോളും' ഇതിൽ ഉൾപ്പെടുന്നു.
undefined
'ഈ അംഗീകാരം മലയാള സാഹിത്യത്തിൽ അദ്ദേഹത്തിൻ്റെ കൃതികളുടെ സ്ഥായിയായ സ്വാധീനത്തിൻ്റെ തെളിവാണ്. അദ്ദേഹത്തിൻ്റെ ആകർഷകമായ കഥകളുമായും കാലാതീതമായ തീമുകളുമായും പുതിയ തലമുറയിലെ വിദ്യാർത്ഥികൾ ഇടപഴകുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്' എന്ന് കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ് ഡയറക്ടറും കോട്ടയം പുഷ്പനാഥിന്റെ കൊച്ചുമകനുമായ റയാൻ പുഷ്പനാഥ് പ്രതികരിച്ചു.
1968 -ലാണ് കോട്ടയം പുഷ്പനാഥിന്റെ സയന്റിഫിക് ത്രില്ലർ നോവലായ 'ചുവന്ന മനുഷ്യൻ' ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ഡിറ്റക്ടീവ് മാക്സ് പ്രധാന കഥാപാത്രമായെത്തിയ നോവൽ ഫ്രാൻസിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരുന്നത്.
'ചുവന്ന മനുഷ്യനി'ല്‍ നിന്നും ഒരുഭാഗം വായിക്കാം, ഇവിടെ ക്ലിക്ക് ചെയ്യൂ...