ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രശ്മി നീലാംബരി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത
Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
.....................
കായ്ച്ചിട്ടും ഒന്നുമറിയാത്തവളെ പോലെ,
ഇലകള്‍ കൊണ്ട് എല്ലാം മറച്ചുപിടിച്ച്.
എത്രയൊക്കെ മറയ്ക്കും
അണപൊട്ടി വരുന്നതിനെ?
അല്ലെങ്കിലും പെണ്ണുങ്ങള്‍
അക്കാര്യത്തില്‍ നാരങ്ങപോലെയാ,
പുറത്തെ കാഴ്ച കണ്ടാല്‍ പറയ്യോ
കണ്ണിനെ നീറ്റുമെന്നും
നാവിനെ ചവര്‍പ്പിക്കുമെന്നും.
ഉള്ള് പുളിക്കുമോ മധുരിക്കുമോ എന്ന്
പന്തയം വെച്ചാല്‍
തോറ്റുപോകുമെന്നുറപ്പാണ്.
........................
Also Read : ലളിതമായ പ്രണയം, ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത
Also Read : തിരസ്‌കാരം, ഷിഫാന സലിം എഴുതിയ കവിത
........................
നിനക്ക് ഇഷ്ടമുള്ള അച്ചാര്‍ എന്നും കൂട്ടാലോ
എന്നും പറഞ്ഞ്
അമ്മ നട്ടതാണാ നെല്ലിമരം.
പുതിയൊരു ഇല നാമ്പിടും മുന്നേ
ഞാനങ്ങ് പോകുമേ
എന്ന് അമ്മ പറഞ്ഞുമില്ല.
ഉള്ളൊളിപ്പിച്ചു ചിരിക്കുമ്പോള്‍
അമ്മയുടെ ദേഹം
മുഴുവന്‍ പൂത്തത് പോലാ.
അമ്മ മണമുള്ള അച്ചാറിനിപ്പോള്‍
തിളക്കണ ചോരനിറമാ.
................
Also Read: വീട് ഉറങ്ങുന്നു, ഹേമാമി എഴുതിയ കവിത
Also Read: ഗജാനന ചരിതം, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ കവിത
................
ഞാനപ്പോ
മറയില്ലാതെ ഓക്കാനിയ്ക്കും.
ആരുടെ മനസ്സിലാണ്
രക്തക്കറയ്ക്ക് നിറം മങ്ങിയിട്ടുള്ളത്.
അമ്മയാന്നും പറഞ്ഞ് പതം പറഞ്ഞും കണ്ണീരൊഴുക്കിയും
പിന്നെ അവളാണ് നനച്ചതും വളമിട്ടതും.
എന്നും ഉലച്ചു നോക്കി കരുത്ത് നോക്കിയിട്ടും
കയറു പൊട്ടി വീണു കിടന്ന്
അവസാന പിടച്ചില്‍ പിടഞ്ഞപ്പോഴാവും
അവളുമറിഞ്ഞത്,
ഇനിയും താങ്ങുവാനതിന്
കരുത്ത് പോരായിരുന്നെന്ന്.
Also Read : വിവാഹത്തെകുറിച്ച് സുകന്യ പറയുമ്പോള്‍, സ്മിത്ത് അന്തിക്കാട് എഴുതിയ കവിത
Also Read : ഒറ്റ, സുഹാന പി എഴുതിയ കവിത
.........................
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...