ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രഞ്ജുഷ അനൂപ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത
Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
.....................
എന്റെ കണ്ണുകള്‍ നിറയെ ആകാശമാണ്.
തിരയും തീരങ്ങളുമുള്ള ആകാശം.
തിര വന്നെടുക്കാന്‍ മറന്ന
ശേഷിച്ച ഒരു കാല്‍പ്പാടില്‍
ഞണ്ടുകള്‍ ഊളിയിട്ട് നടക്കുന്നു.
വലുതും ചെറുതുമായ മാളങ്ങളുണ്ടാക്കി
നൂഴ്ന്നു കേറുന്നു.
കാല്‍പ്പാദത്തിന്റെ വിള്ളലില്‍ക്കൂടെ
കണ്ണീരിന്റെ ചാലുകള്‍
തിരയില്‍ ചെന്നടിക്കുന്നു.
ദിശയും ദിക്കുമില്ലാത്ത
കറുത്തിരുണ്ട ആകാശം
കണ്ണുകളില്‍ നിറയുന്നു.
................
Also Read : ഞാന്‍ മാഞ്ഞു പോയി കവിത തെളിഞ്ഞു വരുന്ന കാലം, ഫര്‍സാന എ പി എഴുതിയ കവിതകള്‍
Also Read : എന്റെ ആകാശമേ... , സഞ്ജയ്‌നാഥ് എഴുതിയ കവിത
................
കൂടണയുന്ന ഞണ്ടുകള്‍
വീണ്ടും മണല്‍ത്തരികളെ
പുറകോട്ടെറിഞ്ഞു.
ഓരോ തരികളും
ജീവന്റെ കണികകളെ
മുന്നോട്ടു വലിച്ചു.
പെയ്‌തൊഴിയാനാവാത്ത
നനുത്ത കാര്‍മേഘങ്ങള്‍
വേവുന്ന പാദങ്ങളെ ചുംബിച്ചു.
വീണ്ടുമൊരു കാല്‍വെപ്പിനെക്കുറിച്ചോര്‍മിപ്പിച്ച്
മഴവില്ല് തെളിഞ്ഞു.
അവര്‍ പടുത്തുയര്‍ത്തിയ
സൗധങ്ങളില്‍ കാലമര്‍ന്നപ്പോള്‍
ഞരക്കത്തിനിടയിലും
ഞെട്ടലോടെയെന്നെ
പാളിനോക്കി.
ആയുധമേന്തിയെന്റെ ചുണ്ടുകളില്‍
ചിരി മിന്നിമറഞ്ഞു.
വേദനയുടെ മുറിപ്പാടിലൂടെ
നടന്നകന്നപ്പോള്‍
കണ്ണീര് ചാലിട്ടിടത്തു
ചിറകുകള്‍ വിടര്‍ന്നു..
എന്റെ കണ്ണുകള്‍ നിറയെ
ആകാശമാണ്.
തെളിഞ്ഞ പകലുകള്‍
മാത്രമുള്ള ആകാശം.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...