Malayalam Poem : ഉന്‍മാദിയുടെ ഉറക്കം, ഡോ. റജുല വി വി എഴുതിയ കവിത

By Chilla Lit Space  |  First Published Sep 26, 2022, 4:13 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഡോ. റജുല വി വി എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................


ഉന്‍മാദിയുടെ ഉറക്കം

രാത്രിയുടെ 
അവസാന യാമത്തിലെങ്കിലും 
അവളെത്തും;
ഒരു പ്രണയിനിയെപ്പോലെ.

കൊലുസുമണികള്‍ ഇളകാതെ,
പട്ടുപുടവത്തുമ്പിലെ
വെള്ളിയലുക്കുകള്‍ തമ്മിലുരസാതെ,
അണിവളകള്‍ ചേര്‍ന്നുകിലുങ്ങാതെ...

പുത്തിലഞ്ഞിക്കാറ്റില്‍
അവളുടെ നിശ്വാസമൊഴുകും
പാതിയടഞ്ഞ എന്റെ മിഴികള്‍
പതിയെ
അവള്‍ക്കായി ഷഹനായ് മീട്ടും.

അഴികളില്ലാത്ത
എന്റെ ജാലകത്തിനപ്പുറം
നിലാവില്‍ കുതിര്‍ന്ന്
മഴയുടെ രാസലീലയുണരും.

 

................

Also Read : ഞാന്‍ മാഞ്ഞു പോയി കവിത തെളിഞ്ഞു വരുന്ന കാലം, ഫര്‍സാന എ പി എഴുതിയ കവിതകള്‍

Also Read : എന്റെ ആകാശമേ... , സഞ്ജയ്‌നാഥ് എഴുതിയ കവിത

................

 

 

ദൂരമലിഞ്ഞ്,
ഭാരമലിഞ്ഞ്
പുലരിയറിയാതെ,
നനുത്ത പുതപ്പിനുള്ളില്‍
ഗാഢമായവള്‍ എന്നെ പുണരും.

ഉന്മാദിയായ അനുരാഗിയെപ്പോലെ 
ഞാന്‍ ഉച്ചത്തില്‍ ചിരിക്കും.
റൂമിയുടെ വരികള്‍ ചൊല്ലി വിതുമ്പും.

കാട്ടു ചെമ്പകം പൂത്ത
അവളുടെ മുടിച്ചുരുളുകള്‍ക്കുള്ളില്‍
നാഗശലഭമായ് തപസ്സിരിക്കും.

സ്വപ്നങ്ങളുടെ 
മെഴുകുചിറകുകള്‍ വീശി
ഇക്കാരസിനെ പോലെ പറന്നുയരും.

 

.....................

Also Read : ലളിതമായ പ്രണയം, ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത

Also Read : തിരസ്‌കാരം, ഷിഫാന സലിം എഴുതിയ കവിത

........................

 

 

ഒടുവിലത്തെ നിമിഷത്തില്‍ 
അവളുടെ ഗൂഢസ്മിതം
മഞ്ഞുകണങ്ങള്‍ പോലെ
എന്റെ മധുചഷകത്തില്‍
വീണലിഞ്ഞുപോവും.

രാത്രിയുടെ 
അവസാന യാമത്തിലെങ്കിലും,
അവള്‍...


 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!