ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അശ്വതി എസ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
തൊടീന്റെടേലെ പാടം
അന്നൊക്കെ
മഞ്ഞിച്ചങ്ങനെ
പൂത്ത് നിന്നിരുന്നു.
കിട്ടാക്കടം മേടിച്ചാണേലും
വിത്ത് വിതയ്ക്കുന്ന അപ്പനന്ന്
ചുറുചുറുക്കുകൊണ്ട്
നിലമാകെ ഉഴുതുമറിച്ചതിന്
കണക്കില്ലാരുന്നു.
അപ്പനൊരു കര്‍ക്കടകപ്പകല്‍
പശൂനെ കുളിപ്പിക്കാന്‍
വടക്കേത്തോട്ടില്‍ പോയിട്ട്,
പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞു
പെരേ വന്നു കേറും വരെ
ആ പതിവ് അങ്ങനെ
തുടര്‍ന്ന് പോന്നിരുന്നു.
ഇപ്പോഴൊക്കെ
അപ്പുറേ കണ്ടം പൂക്കുമ്പോള്‍
അപ്പനെ ഞാന്‍ ഓര്‍ക്കും.
അപ്പനന്നേരം തെക്കേത്തൊടിയേല്
വിത്തൊന്നും ഇട്ടില്ലെന്ന് ഓര്‍ത്ത്
ആധിപൂണ്ട് കിടപ്പുണ്ടാകും!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...