Malayalam Poem : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

By Chilla Lit Space  |  First Published Aug 12, 2022, 3:33 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined


ഒന്ന്

എന്റെ ഉടലില്‍
നിന്റെ കവിത മണക്കുന്നു.
ഇടിമുഴക്കങ്ങളില്‍
നിന്നടര്‍ന്നു വീണ
ഒറ്റനക്ഷത്രം പോലെ
എന്റെ ഹൃദയം
നിന്റെ കൈകുമ്പിളില്‍.

ഓര്‍മ്മയുടെ
മഴവിത്തുകള്‍ പോലും
ഒരു വസന്തത്തെ
കാത്തു വയ്ക്കുന്നുണ്ടാകാം.

.........................

Also Read : ആസക്തിയുടെ പാനപാത്രങ്ങള്‍, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിതകള്‍

Also Read : ഉടലെഴുതുമ്പോള്‍, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിതകള്‍

.........................


രണ്ട്

കത്തിയെരിയുന്ന 
കാട് പോലെ, 
വന നിഗൂഢതകളുടെ 
ആഴം പോലെ, 
എല്ലാ അലച്ചിലും 
നിന്നെ തേടിയായിരുന്നു. 

വാക്കിന്റെ
വര്‍ഷമേഘങ്ങള്‍ പൂക്കുന്ന 
ഈ നനവില്‍, 
നിന്റെയീ പ്രണയിനിയെ 
ഒന്ന് തൊടൂ...

 

................................

Also Read : രതിദംശനങ്ങള്‍, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

Read Also: എന്റെ കാമുകന്‍, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
................................


മൂന്ന്

നീ
മരങ്ങള്‍ പ്രണയിക്കുന്നത്
കണ്ടിട്ടുണ്ടോ?

ചില്ലകള്‍ കൊണ്ട് 
കൈകള്‍  ചേര്‍ത്തു പിടിച്ച്,
ഇലകള്‍ കൊണ്ട്
കവിളുകള്‍ ചേര്‍ത്ത്, 
പൂക്കള്‍ കൊണ്ടുമ്മ വച്ച്, 
ഭൂമിയുടെ മറവിലെവിടെയോ 
വേരുകളാല്‍ പിണഞ്ഞു കൊത്തി,
നഗ്‌നമാം ഉടലുകള്‍  
വാനോളമുയര്‍ത്തി 
കാറ്റിലൊരു 
കാടെരിയുന്ന പോലെ.

 

.............................

Also Read: വീട്ടാശുപത്രി ദിനങ്ങള്‍, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

Also Readമഞ്ഞവെളിച്ചത്തില്‍ കവിത വായിക്കുന്നവന്‍, വെങ്കിടേശ്വരി കെ എഴുതിയ കവിത

.............................
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!