ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അച്യുത് എ രാജീവ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത
Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
.....................
മധുരമുള്ളതെല്ലാം
ഓര്‍മ്മയ്ക്കും
കയ്പുള്ളതെല്ലാം
മറവിക്കും നല്‍കി ശീലിച്ച
ജീവിതത്തോടുള്ള അമര്‍ഷം
വളരെക്കാലം
അടക്കുവാനായില്ല
മറവിക്ക്.
ഓര്‍മ്മയില്‍നിന്ന്
പലതും തക്കം നോക്കി
തട്ടിയെടുക്കുന്നത്
മറവി പതിവാക്കി.
.....................
Also Read : ലളിതമായ പ്രണയം, ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത
Also Read : തിരസ്‌കാരം, ഷിഫാന സലിം എഴുതിയ കവിത
........................
വേണ്ടിവന്നാല്‍
ഓര്‍മ്മയെത്തന്നെ
ഇല്ലാതാക്കുമെന്ന
ഭീഷണി മുഴക്കി
കലിതുള്ളി പോയി.
കയ്പ്പുള്ളതോരോന്നും
കാലമേറെ കഴിഞ്ഞ്
മധുരിക്കുന്നതറിഞ്ഞ്
ജീവിതത്തിന്
ഓര്‍മ്മയും മറവിയും
ഒരുപോലെ വേണ്ടപ്പെട്ടതെന്ന്
മറവി തിരിച്ചറിഞ്ഞു.
................
Also Read: വീട് ഉറങ്ങുന്നു, ഹേമാമി എഴുതിയ കവിത
Also Read: ഗജാനന ചരിതം, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ കവിത
................
തട്ടിയെടുത്തതെല്ലാം
ഓര്‍മ്മയ്ക്ക് തിരികെ
നല്‍കുവാന്‍
മടങ്ങിയെത്തുമ്പോള്‍ പക്ഷെ
അവസാനനാളുകളില്‍
കൂട്ടിരിക്കാമെന്ന്
ജീവിതത്തിന് ഉറപ്പ് നല്‍കിയിരുന്ന
ഓര്‍മ്മ അവിടെയുണ്ടായിരുന്നില്ല.
................
Also Read : ഞാന്‍ മാഞ്ഞു പോയി കവിത തെളിഞ്ഞു വരുന്ന കാലം, ഫര്‍സാന എ പി എഴുതിയ കവിതകള്‍
Also Read : എന്റെ ആകാശമേ... , സഞ്ജയ്‌നാഥ് എഴുതിയ കവിത
................
ഒരു നെടുവീര്‍പ്പയച്ച്
മറവി മെല്ലെ നടന്ന്
ജീവിതത്തിനരികില്‍
പോയിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...