പൊതുഇടങ്ങളിൽ തന്റെ ചർമ്മാവസ്ഥയെക്കുറിച്ച് ആളുകൾ നിരന്തരം സംസാരിച്ചതിനെക്കുറിച്ചാണ് യാമി പറയുന്നത്. ഷൂട്ടിനും മറ്റും പോകുമ്പോള്‍ തന്നെ കാണുമ്പോൾ തന്നെ ആളുകള്‍ ചർമ്മത്തെ മേക്കപ്പും മറ്റുമിട്ട് മറയ്ക്കേണ്ടതിനെക്കുറിച്ചാണ് പറഞ്ഞിരുന്നതെന്ന് താരം പറയുന്നു.
കൗമാരം മുതലുള്ള തന്‍റെ ചര്‍മ്മപ്രശ്നത്തെ കുറിച്ച് അടുത്തിടെയാണ് ബോളിവുഡ് നടി യാമി ഗൗതം (Yami Gautam) തുറന്നുപറഞ്ഞത്. 'കെരാറ്റോസിസ് പിലാരിസ്' (keratosis pilaris) എന്ന ചർമ്മത്തെ ബാധിക്കുന്ന അവസ്ഥയെക്കുറിച്ചാണ് യാമി ഇന്‍സ്റ്റഗ്രാമിലൂടെ (instagram) ആണ് പങ്കുവച്ചത്. ചർമ്മം കെരാറ്റിൻ കൂടുതൽ ഉത്പാദിപ്പിക്കുക വഴി ചെറിയ കുരുക്കളും പാടുകളും ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്.
കൈകളിലും തുടകളിലും മുഖത്തുമൊക്കെയാണ് ഇവ കൂടുതലും കാണുന്നത്. വർഷങ്ങളായി കടന്നുപോകുന്ന ഈ അവസ്ഥയോടുള്ള എല്ലാ ഭയത്തെയും അരക്ഷിതാവസ്ഥയെയും മാറ്റിനിര്‍ത്തി പൂർണമനസ്സോടെ കുറവുകളെ സ്നേഹിക്കാനും സ്വീകരിക്കാനും ഇപ്പോള്‍ തനിക്ക് കഴിഞ്ഞുവെന്നും യാമി പറഞ്ഞിരുന്നു.
undefined
ഇപ്പോഴിതാ വീണ്ടും തന്‍റെ ചർമ്മാവസ്ഥയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറയുകയാണ് യാമി. പൊതുഇടങ്ങളിൽ തന്റെ ചർമ്മാവസ്ഥയെക്കുറിച്ച് ആളുകൾ നിരന്തരം സംസാരിച്ചതിനെക്കുറിച്ചാണ് യാമി പറയുന്നത്. ഷൂട്ടിനും മറ്റും പോകുമ്പോള്‍ തന്നെ കാണുമ്പോൾ തന്നെ ആളുകള്‍ ചർമ്മത്തെ മേക്കപ്പും മറ്റുമിട്ട് മറയ്ക്കേണ്ടതിനെക്കുറിച്ചാണ് പറഞ്ഞിരുന്നതെന്ന് താരം പറയുന്നു. അത് തന്നെ ഏറെ ബാധിച്ചിരുന്നു. വർഷങ്ങളോളം എടുത്താണ് ആ ചർമ്മത്തെ സ്വീകരിക്കാനും ആത്മവിശ്വാസത്തോടെ ഇരിക്കാനും കഴിഞ്ഞതെന്നും യാമി പറയുന്നു.
ഒക്ടോബറിലാണ് യാമി തന്‍റെ ചര്‍മ്മാവസ്ഥയെ കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞത്. ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള തന്റെ ചിത്രങ്ങളിലുള്ള പാടുകൾ മറയ്ക്കുന്ന നടപടിക്രമത്തിനിടെയാണ് ഈ അവസ്ഥയെ കുറിച്ച് തുറന്നുപറയാന്‍ താരം തീരുമാനിച്ചത്. ചർമ്മത്തിലെ പാടുകൾ മറയ്ക്കാനോ കണ്ണിന് താഴെയുള്ള ഭാഗം മനോഹരമാക്കാനോ അരക്കെട്ട് പാകപ്പെടുത്തി അവതരിപ്പിക്കാനോ തോന്നുന്നില്ല. എന്നിട്ടും അവ സുന്ദരമായിരിക്കുന്നു എന്നും യാമി കുറിച്ചു. അന്ന് ചർമ്മത്തെക്കുറിച്ച് പോസ്റ്റ് എഴുതുന്നത് തന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരുന്നില്ല എന്നും മറിച്ച് അത് സ്വാതന്ത്ര്യം പകരുകയായിരുന്നെന്നും താരം ഇപ്പോള്‍ പറയുന്നു.
Also Read: ഇത് കൗമാരം മുതലുള്ള ചര്‍മ്മപ്രശ്നം; തുറന്നുപറഞ്ഞ് യാമി ഗൗതം