അഞ്ച് പെൺകുട്ടികളും നാല് ആൺകുട്ടികൾക്കുമാണ് ഹലീമ ജന്മം നൽകിയത്. 30ാം മത്തെ ആഴ്ചയിലാണ് ഒൻപത് പേരെയും സിസേറിയനിലൂടെ ജന്മം നൽകിയതെന്നും ഹലീമ പറഞ്ഞു. കുഞ്ഞുങ്ങൾക്ക് 500 ഗ്രാം മുതൽ 1 കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നു.
മൂന്നോ നാലോ അല്ല ഒറ്റപ്രസവത്തിൽ ഒൻപത് കുട്ടികൾക്കാണ് 26 കാരിയായ ഹലീമ സിസ്സെ കഴിഞ്ഞ വർഷം ജന്മം നൽകിയത്. ഇപ്പോഴിതാ, അവരുടെ ആദ്യ പിറന്നാൾ ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് ഹലീമയും ഭർത്താവ് അബ്ദുൽകാദർ അർബിയും. 2021 മെയ് 4 നാണ് ഈ ഒൻപത് കുഞ്ഞുങ്ങൾക്കും ഹലീമ ജന്മം നൽകിയത്.
ഒറ്റപ്രസവത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ എന്ന ഗിന്നസ് വേൾഡ് റെക്കോർഡും ഇവർ നേടി. കുഞ്ഞുങ്ങളെല്ലാം ഇപ്പോൾ ഇഴയാൻ തുടങ്ങിയെന്ന് അച്ഛൻ അബ്ദുൽകാദർ അർബി പറഞ്ഞു. അഞ്ച് പെൺകുട്ടികളും നാല് ആൺകുട്ടികൾക്കുമാണ് ഹലീമ ജന്മം നൽകിയത്. 30ാം മത്തെ ആഴ്ചയിലാണ് ഒൻപത് പേരെയും സിസേറിയനിലൂടെ ജന്മം നൽകിയതെന്നും ഹലീമ പറഞ്ഞു.
undefined
കുഞ്ഞുങ്ങൾക്ക് 500 ഗ്രാം മുതൽ 1 കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നു. മെയ് 4-ന് ഹലീമയെ മാലി സർക്കാർ മൊറോക്കോയിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും സിസേറിയനിലൂടെ കുഞ്ഞുങ്ങൾക്ക് ഹലീമ ജന്മം നൽകുകയും ചെയ്തുവെന്നും അർബി പറഞ്ഞു.
പ്രസവദിവസങ്ങളിൽ എപ്പോഴും പേടിയായിരുന്നു. ചില സമയങ്ങളിൽ കഠിനമായ ക്ഷീണവും അനുഭവപ്പെട്ടുവെന്നും ഹലീമ ബിബിസിയോട് പറഞ്ഞു. കുഞ്ഞുങ്ങൾ ജനിച്ച കാസാബ്ലാങ്കയിലെ ഐൻ ബോർജ ക്ലിനിക്കിന്റെ മെഡിക്കലൈസ്ഡ് ഫ്ലാറ്റ് എന്നിടത്താണ് ഹലീമയും കുട്ടികളും ഇപ്പോൽ താമസിക്കുന്നത്. അവിടെ കുഞ്ഞുങ്ങളെ പരിപാലിക്കാൻ നഴ്സുമാർ ഒപ്പമുണ്ടെന്നും അർബി പറഞ്ഞു.
കുട്ടികൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശനമായ ഭക്ഷണക്രമവും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ പിറന്നാൾ ആഘോഷ പരിപാടിയിൽ അവിടെയുള്ള കുറച്ച് നഴ്സുമാരും അയൽക്കാരും പങ്കെടുത്തുവെന്നും അർബി പറഞ്ഞു. ഇതുവരെ കുട്ടികളില്ലാത്ത എല്ലാവരേയും ദൈവം അനുഗ്രഹിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് മനോഹരമായൊരു നിമിഷമാണ്, ഒരു യഥാർത്ഥ നിധിയാണെന്നും അദ്ദേഹം പറഞ്ഞു.
Read more ഈ വര്‍ഷം അമ്മയായ താരങ്ങളും കുട്ടി സെലിബ്രിറ്റികളും