World's oldest man : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ സ്പെയിനിൽ അന്തരിച്ചു

By Web Team  |  First Published Jan 19, 2022, 4:49 PM IST

ഫെബ്രുവരി 8 ന് കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് അദ്ദേഹം മരണപ്പെട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി ഇദ്ദേഹം തിരഞ്ഞെടുത്തു. 


ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ സ്പെയിനിൽ അന്തരിച്ചു. 113 വയസ് തികയുന്നതിന് ഒരു മാസം മുൻപാണ് സാറ്റൂർണിനോ ദേ ല ഫ്യൂന്റ അന്തരിച്ചത്. വടക്കൻ സ്പാനിഷ് നഗരമായ ലിയോണിലെ വസതിയിൽ വച്ച് ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ഷൂ നിർമ്മാതാവായിരുന്നു ഇദ്ദേഹം. 

ഫെബ്രുവരി 8 ന് കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് അദ്ദേഹം മരണപ്പെട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി ഇദ്ദേഹം തിരഞ്ഞെടുത്തു. അന്റോണിന ബാരിയാണ് ഇ​ദ്ദേഹത്തിന്റെ ഭാര്യ. 

Latest Videos

undefined

'ആരെയും വേദനിപ്പിക്കാത്ത ശാന്തമായ ജീവിതം നയിക്കുക' അതാണ് തന്റെ ദീർഘായുസിന്റെ രഹസ്യമെന്ന് മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇദ്ദേഹത്തിന് ഒരു മകനുണ്ടായിരുന്നു. എന്നാൽ കുട്ടിക്കാലത്ത് ആ മകൻ മരിച്ചു. ഏഴ് പെൺമക്കളാണ് ഇദ്ദേഹത്തിനുള്ളതെന്നും ബന്ധുക്കൾ പറഞ്ഞു. അഞ്ച് വയസ്സുള്ളപ്പോൾ അസുഖം ബാധിച്ച് സാറ്റുണിനോ സ്പാനിഷ് ഫ്ലൂ പകർച്ചവ്യാധിയെ അതിജീവിച്ചു.

Some sad news to bring you.

The world's oldest man, Saturnino de la Fuente García, has passed away at his home just weeks before his 113th birthday.

— Guinness World Records (@GWR)

 


 

click me!