World Father's Day 2022 : അച്ഛൻമാർക്കായി ഒരു ദിനം; ഫാദേഴ്സ് ഡേയെ കുറിച്ചറിയാം

By Web Team  |  First Published Jun 17, 2022, 4:44 PM IST

മറ്റന്നാളാണ് ഫാദേഴ്സ് ഡേ (world father's day) ആഘോഷിക്കുന്നത്. ഒരേസമയം നമുക്ക് രക്ഷിതാവും സുഹൃത്തും എപ്പോഴും കൂടെ നിൽക്കുന്ന അച്ഛനെ ആദരിക്കാനും അനുസ്മരിക്കാനുമാണ് ഈ ദിനം. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ലോകമെമ്പാടും ഫാദേഴ്സ് ഡേ ആയി കൊണ്ടാടാറുണ്ട്. 


അമ്മമാർക്ക് മദേഴ്സ് ഡേ ആണെങ്കിൽ അച്ഛമ്മാർക്കും ഉണ്ട് ഫാദേഴ്സ് ഡേ.. മറ്റന്നാളാണ് ഫാദേഴ്സ് ഡേ (World Father's Day) ആഘോഷിക്കുന്നത്. ഒരേസമയം നമുക്ക് രക്ഷിതാവും സുഹൃത്തും എപ്പോഴും കൂടെ നിൽക്കുന്ന അച്ഛനെ ആദരിക്കാനും അനുസ്മരിക്കാനുമാണ് ഈ ദിനം. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ലോകമെമ്പാടും ഫാദേഴ്സ് ഡേ ആയി കൊണ്ടാടാറുണ്ട്. 

ഈ ദിവസം ‌അച്ഛനൊപ്പം കൂടുതൽ സമയം ചെലവഴിക്കാം. അച്ഛനോടൊപ്പം ഒന്നിച്ച് ഭക്ഷണം കഴിക്കാനോ ഒരു സിനിമ കാണാനോ കഴിഞ്ഞില്ലെങ്കിലും മറ്റു രീതികളിൽ നിങ്ങൾക്ക് ഈ ദിനം ആഘോഷിക്കാം. അപ്രതീക്ഷിതമായി ഒരു സമ്മാനം അയച്ചുകൊടുത്തോ അച്ഛന് ഇഷ്ടപ്പെട്ട ഏതെങ്കിലും ഭക്ഷണം എത്തിച്ചു കൊടുത്തോ ഈ ദിനം നിങ്ങൾക്ക് അവിസ്മരണീയമാക്കി മാറ്റാനാകും.

Latest Videos

undefined

മിക്കവാറും രാജ്യങ്ങളിലെല്ലാം ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആയി പൊതുവെ ആഘോഷിക്കാറുള്ളത്. സ്‌പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ പരമ്പരാഗതമായി മാർച്ച് 19-നാണ് ഫാദേഴ്‌സ് ഡേ ആചരിക്കാറുള്ളത്. 1910 ജൂൺ 19 നാണ് പിതൃദിനം ആദ്യമായി ആഘോഷിച്ചത്. 

1972-ൽ എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ച ഫാദേഴ്‌സ് ഡേ ആയി ആചരിക്കണമെന്ന പ്രഖ്യാപനത്തിൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ ഒപ്പു വച്ചതോടെയാണ് ഔപചാരികമായി ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.

Read more  'നിങ്ങളുടെ വയര്‍ ഫ്ളാറ്റാണോ?'; വിദ്യാ ബാലന്‍റെ രസകരമായ മറുപടി

click me!