2017ലാണ് അയന്ന ഗിന്നസില്‍ ഇടംനേടിയത്. അന്ന് 19 അടിയും 10.9 ഇഞ്ച് നീളവും അയന്നയുടെ നഖത്തിനുണ്ടായിരുന്നു.
ലോകത്തിലെ ഏറ്റവും നീളമേറിയ കൈനഖങ്ങളുടെ ഉടമയാണ് അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ അയന്നാ വില്യംസ്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് അയന്നാ വില്യംസ് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയത്. എന്നാൽ മുപ്പത് വർഷത്തിന് ശേഷം തന്റെ നീളമേറിയ നഖങ്ങൾ മുറിച്ചുമാറ്റിയിരിക്കുകയാണ് അയന്ന.
സിഎൻഎന്നിന്റെ റിപ്പോർട്ടനുസരിച്ച് 2017ലാണ് അയന്ന ഗിന്നസില്‍ ഇടംനേടിയത്. അന്ന് 19 അടിയും 10.9 ഇഞ്ച് നീളവും അയന്നയുടെ നഖത്തിനുണ്ടായിരുന്നു. അവ മനോഹരമാക്കാന്‍ രണ്ട് ബോട്ടിൽ നെയിൽ പോളിഷെങ്കിലും കുറഞ്ഞത് വേണമായിരുന്നു. ബുധനാഴ്ച നഖങ്ങൾ മുറിക്കുന്നതിന് മുമ്പ് തന്റെ റെക്കോർഡിനെ വീണ്ടും അയന്ന മറികടന്നിരുന്നു. 24 അടിയും 0.7 ഇഞ്ച് നീളവുമുണ്ടായിരുന്നു അയന്നയുടെ നഖങ്ങൾക്ക്.
undefined
ടെക്സാസിലുള്ള ട്രിനിറ്റി വിസ്റ്റ ഡെർമറ്റോളജിയിലെ ഡോ. അലിസൺ റീഡിങ്ങറാണ് അയന്നയുടെ നഖങ്ങൾ മുറിച്ചത്. അതിന്‍റെ ദൃശ്യങ്ങള്‍ ആശുപത്രി അധികൃതർ വീഡിയോയിൽ പകർത്തുകയും ചെയ്തു.
1990 മുതൽ അയന്ന നഖങ്ങൾ വളർത്തിത്തുടങ്ങിയിരുന്നു. 'നഖമുണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ രാജ്ഞി തന്നെയായിരിക്കും'- അയന്ന ഗിന്നസ് വേൾഡ് റെക്കോർഡ്സിനോട് പറഞ്ഞു. അയന്ന നഖം മുറിക്കുന്ന വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്.
Also Read: ഇങ്ങനെയും നഖം വളരുമോ? അമ്പരന്ന് സോഷ്യല്‍ മീഡിയ !