യാത്ര ചെയ്യവേ വഴിയോരത്ത് വച്ച് കണ്ട കാഴ്ച, സംഘം മൊബെെലിൽ ചിത്രീകരിക്കുകയായിരുന്നു. ഊക്കില്‍ കുതറിക്കൊണ്ടിരുന്ന പാമ്പിനെ വളരെ ലാഘവത്തോടെ കൈപ്പിടിയിലൊതുക്കുകയാണ് സ്ത്രീ. ഏറെ കൗതുകവും ഒപ്പം തന്നെ പേടിയും തോന്നിക്കുന്ന കാഴ്ച
കാടുകളോട് ചേര്‍ന്നുള്ള ജനവാസമേഖലകളില്‍ പാമ്പുകളും മറ്റ് ജീവജാലങ്ങളും മൃഗങ്ങളുമെല്ലാം കാണപ്പെടുന്നത് സാധാരണമാണ്. ഇത്തരം പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കും ഇവയെ എല്ലാം കൈകാര്യം ചെയ്യാന്‍ പരമ്പരാഗതമായ അറിവും ഉള്ളതായി നാം കാണാറുണ്ട്.
എന്നാല്‍ പലപ്പോഴും നമ്മെ ഏറെ അമ്പരപ്പിക്കുന്ന രീതിയിലാണ് പെട്ടെന്ന് മനുഷ്യരുമായി ഇണങ്ങാനാകാത്ത ജീവജാലങ്ങളെ ചിലര്‍ കൈകാര്യം ചെയ്യുന്നത് കാണാറ്. മിക്കവാറും സോഷ്യല്‍ മീഡിയകളിലൂടെ നമുക്ക് മുമ്പിലെത്തുന്ന വീഡിയോകള്‍ വഴിയാണ് ഏറെയും ഇത്തരം നാട്ടുവിവരങ്ങളും കൗതുകങ്ങളുമെല്ലാം നമുക്ക് അറിയാനും അനുഭവിക്കാനും സാധിക്കാറ്.
undefined
അത്തരത്തില്‍ വിയറ്റ്‌നാമിലെ ഒരു ഗ്രാമീണ മേഖലയില്‍ നിന്നും സഞ്ചാരികളായ ചിലര്‍ പകര്‍ത്തിയൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ശ്രദ്ധ നേടുകയുണ്ടായി. വെറും കൈകള്‍ കൊണ്ട്, മറ്റ് സുരക്ഷാകവചങ്ങളോ തയ്യാറെടുപ്പുകളോ ഒന്നുമില്ലാതെ വമ്പന്‍ ഒരു പാമ്പിനെ പിടികൂടുന്ന സ്ത്രീയാണ് വീഡിയോയിലുള്ളത്.
യാത്ര ചെയ്യവേ വഴിയോരത്ത് വച്ച് കണ്ട കാഴ്ച, സംഘം മൊബെെലിൽ ചിത്രീകരിക്കുകയായിരുന്നു. ഊക്കില്‍ കുതറിക്കൊണ്ടിരുന്ന പാമ്പിനെ വളരെ ലാഘവത്തോടെ കൈപ്പിടിയിലൊതുക്കുകയാണ് സ്ത്രീ. ഏറെ കൗതുകവും ഒപ്പം തന്നെ പേടിയും തോന്നിക്കുന്ന കാഴ്ച. ശേഷം ആ പാമ്പിനെ തോളിലും അരയിലുമെല്ലാം ചുറ്റിച്ചും, കൈത്തണ്ടയില്‍ ചുരുട്ടിയുമെല്ലാം അവര്‍ നടന്നുപോകുന്നു.
നിരവധി പേരാണ് യൂട്യൂബില്‍ തന്നെ ഈ വീഡിയോ കണ്ടിരിക്കുന്നത്. അത്ഭുതം മറച്ചുവയ്ക്കാതെ മിക്കവരും വീഡിയോയോടുള്ള പ്രതികരണവും പങ്കുവയ്ക്കുന്നുണ്ട്. അധികപേര്‍ക്കും ഇത് വലിയ പുതുമ തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്.
വിയറ്റ്‌നാമിലും മറ്റ് പലയിടങ്ങളിലും കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഇത്തരം കാഴ്ചകളെല്ലാം സാധാരണമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഏതായാലും കേരളീയരെ സംബന്ധിച്ചിടത്തോളം നമുക്കിത് അപൂര്‍വ്വമായ കാഴ്ച തന്നെയാണെന്ന് ഉറപ്പിച്ചുപറയാം.
വീഡിയോ കാണാം...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.