Valentine's Day Wishes : പ്രണയ ദിനത്തിൽ കൈമാറാം ഈ ആശംസകൾ

By Web Team  |  First Published Feb 14, 2022, 7:42 AM IST

വാലന്റൈൻസ് ഡേ ദിനത്തിൽ ലോകമെമ്പാടുമുള്ള ആളുകൾ സോഷ്യൽ മീഡിയകളിലൂടെയും മറ്റും, ഇമേജുകൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ തുടങ്ങിയവയുൾപ്പെടുന്ന പ്രണയദിന സന്ദേശങ്ങൾ തമ്മിൽ പങ്കുവയ്ക്കുന്നു. 


രണ്ട് ഹൃദയങ്ങൾക്കുള്ളിലെ തീവ്രപ്രണയത്തിൻ്റെ ആഘോഷമാണ് പ്രണയദിനം. പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി സ്വന്തം ജീവിതം ദാനം ചെയ്‌ത വാലൻറൈൻ എന്ന വ്യക്‌തിയുടെ സ്മരണയിലാണ് വാലൻറൈൻ ഡേ ആചരിക്കുന്നത്. 

വാലന്റൈൻസ് ഡേ ദിനത്തിൽ ലോകമെമ്പാടുമുള്ള ആളുകൾ സോഷ്യൽ മീഡിയകളിലൂടെയും മറ്റും, ഇമേജുകൾ, , സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ തുടങ്ങിയവയുൾപ്പെടുന്ന പ്രണയദിന സന്ദേശങ്ങൾ തമ്മിൽ പങ്കുവയ്ക്കുന്നു. ഈ വർഷത്തെ വാലന്റൈൻസ് ദിനത്തിൽ തമ്മിൽ പങ്കുവയ്ക്കാനുള്ള ചില ആശംസകളും സന്ദേശങ്ങളും താഴേ ചേർക്കുന്നു...

Latest Videos

undefined

എന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടവനാണ് നിങ്ങൾ. പ്രിയനേ, ഈ ലോകത്ത് മറ്റെന്തിനേക്കാളും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.

നീയുമായി പ്രണയത്തിലാകാൻ എനിക്ക് എണ്ണിത്തീരാത്തത്ര കാരണങ്ങളുണ്ട്. പ്രണയദിനാശംസകൾ നേരുന്നു എൻ്റെ പ്രണയിനി!

ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീക്ക് പ്രണയദിനാശംസകൾ. നീയെനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് അറിയുക. നീയുമായി പങ്കിടാൻ മാത്രമുള്ളത് ഈ ജീവിതം !

തിരക്കു നിറഞ്ഞ ഈ ജീവിത നാളുകൾക്കിടയിലും നമ്മൾ പരസ്പരം എത്രത്തോളം തമ്മിൽ പ്രണയിക്കുന്നുവെന്ന് ഓർമ്മിക്കാം. ഹാപ്പി വാലന്റൈൻസ് ഡേ മൈ ലവ്

എന്റെ പ്രണയിനി ബാക്കിയുള്ളവരിൽ ഏറ്റവും മികച്ചവളാണ്. ഹാപ്പി വാലന്റൈൻസ് ഡേ....

നീ എന്നെന്നേക്കും എന്റെ കൂടെ ഉണ്ടായിരിക്കണം എന്നത് മാത്രമാണ് എന്റെ ഒരേയൊരു ആഗ്രഹം. എന്റെ പ്രിയതമന് പ്രണയദിനാശംസകൾ.

ഈ പ്രണയ ദിനം നമ്മുടെ പ്രണയത്തിന്റെ മാധുര്യം വിളിച്ചോതുന്നു. എന്നും ഇതുപോലെ ഒന്നായിരിക്കാം...

'ഒരു വാളുകൊണ്ട് നിങ്ങൾക്ക് സാമ്രാജ്യങ്ങൾ പലതും കീഴടക്കാനയേക്കാം. എന്നാൽ പ്രണയം നൽകുന്ന ഒരു ചുംബനം മതി നിങ്ങളെ കീഴ്പ്പെടുത്താൻ' - ഡാനിയേൽ ഹെയ്ൻസിയസ്

എന്റെ സന്തോഷത്തിന് കാരണമായതിന് നന്ദി! ഹാപ്പി വാലന്റൈൻസ് ഡേ...

ഈ പ്രണയ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് നൽകാവുന്ന അഞ്ച് മികച്ച സമ്മാനങ്ങൾ

click me!