വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആയപ്പോള്‍ യുവാവ് വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. എന്നാല്‍, യുവാവില്‍ നിന്ന് നഷ്ടപരിഹാരം വേണമെന്നായിരുന്നു ഭാര്യ വീട്ടുകാരുടെ ആവശ്യം.
ഗ്വാളിയാര്‍: ഏഴ് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം ട്രാൻസ്ജെൻഡറുമായി നടന്ന വിവാഹം അസാധുവാക്കി യുവാവ്. ഗ്വാളിയാറിലാണ് സംഭവം. 2014 ജുലൈയിലാണ് യുവാവ് വിവാഹിതനായത്. ഇതിന് ശേഷം ലൈംഗിക ജീവിതത്തിലേക്ക് കടക്കുന്നതിന്‍റെ കാര്യം പറഞ്ഞപ്പോഴെല്ലാം യുവതി ഓരോ കാര്യങ്ങള്‍ പറഞ്ഞ് ഒഴിവാകും. ഇതോടെ ഭാര്യയുമായി യുവാവ് ഡോക്ടറിനെ കാണുകയായിരുന്നു. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് യുവാവ് വിവാഹം കഴിച്ചത് ഒരു ട്രാൻസ്ജെൻഡറിനെ ആണെന്ന് വ്യക്തമായത്.
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആയപ്പോള്‍ യുവാവ് വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. എന്നാല്‍, യുവാവില്‍ നിന്ന് നഷ്ടപരിഹാരം വേണമെന്നായിരുന്നു ഭാര്യ വീട്ടുകാരുടെ ആവശ്യം. ഇതോടെ യുവാവ് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. തുടര്‍ന്നാണ് യുവാവ് പുരുഷോത്തം ശര്‍മ്മ എന്ന അഭിഭാഷകനെ കാണുന്നത്.
undefined
അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദമായി പഠിച്ച ശേഷമാണ് വിവാഹം അസാധുവാക്കുന്നതിനുള്ള നടപടികളെ കുറിച്ച് ആലോചിച്ചത്. ഇതോടെ വിവാഹ മോചന കേസ് പിൻവലിച്ച യുവാവ് വിവാഹം അസാധുവാക്കുന്നതനായി പരാതി ഫയല്‍ ചെയ്തു. 2016ലാണ് വിവാഹം അസാധുവാക്കുന്നതിനുള്ള ഹര്‍ജി നല്‍കിയത്. ഒരാള്‍ തന്‍റെ വ്യക്തിത്വം മറച്ചുവെച്ചാണ് വിവാഹം ചെയ്തുവെന്നത് തെളിഞ്ഞതിനാലാണ് വിവാഹം അസാധുവാക്കാൻ ഉത്തരവിട്ടതെന്ന് പുരുഷോത്തം ശര്‍മ്മ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം